തിരുവനന്തപുരം: നിയമ സഭയിലും കേരളീയം പരിപാടിയുടെ സ്‌പോൺസർഷിപ്പ് കണക്ക് വിവരങ്ങൾ പുറത്ത് വിടാതെ സർക്കാർ. എംഎൽഎ പിസി വിഷണുനാഥും അൻവർ സാദുമാണ് നിയമസഭയിൽ കണക്ക് വിവരങ്ങൾ ചോദിച്ചത് . എന്നാൽ പരിപാടിക്ക് വാഗ്ദാനം ചെയ്യപ്പെട്ടു എന്നു പറയുന്ന സ്പോൺസർഷിപ്പ് മുഴുവനായും ലഭ്യമായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
എല്ലാം സ്‌പോൺസർഷിപ്പിലെന്ന് അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം. പരിപാടി കഴിഞ്ഞ് മൂന്ന് മാസം ആയിട്ടും ചിലവായ കണക്കുകൾ ഇതുവരെയും സർക്കാർ പുറത്ത് വിട്ടിട്ടില്ല. ആകെ പബ്ലിക് റിലേഷൻ വകുപ്പ് ചിലവഴിച്ച കണക്കുകൾ മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. പരിപാടി അവസാനിച്ച് രണ്ടാഴ്ചകൾക്കുള്ളിൽ എല്ലാ ചിലവ് കണക്കുകൾ പുറത്ത് വിടും എന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ സർക്കാർ ഇതെല്ലാം മറന്ന് മട്ടാണ്.
നവകേരള സദസിൽ മന്ത്രിമാരുടെ വാഹനങ്ങൾ ഓടിയതിന്റെ ചിലവ് സംബന്ധിച്ചും കൃത്യമായ കണക്കുകൾ ഇല്ലാത്ത അവസ്ഥയാണ് സർക്കാരിന്. നവകേരള സദസ് തുടങ്ങുന്നതിൻ മുൻപ് മുമുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർ ഒറ്റയ്ക്ക് കാറിൽ സഞ്ചാരിക്കുമ്പോൾ റോഡുകളിൽ തിരക്ക് കൂടുകയും , ചിലവ് വർധിക്കുകയും ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. അത് നിയന്ത്രിക്കാനാണ് എല്ലാവരും ഉൾക്കൊള്ളുന്ന ബസ് തിരഞ്ഞെടുക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ചിലവ് കൂടുതലാണോ കുറവാണോ എന്ന് അറിയണമെങ്കിൽ ചിലവ് കണക്ക് അവതരിപ്പിച്ചാൽ അല്ലേ എന്നും പ്രതിപക്ഷ നേതാക്കൾ ചോദിച്ചു.
Discussion about this post