അബുദാബി: എല്ലാവരെയും ഒപ്പം ചേർക്കുന്ന സർക്കാരുകളെയാണ് ലോകത്തിന് ആവശ്യമൈന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യയിലെ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വലിയ തോതിൽ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായിയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാവരെയും ഉൾക്കൊള്ളുകയും ഒപ്പം കൂട്ടുകയും ചെയ്യുന്ന അഴിമതി രഹിതമായ സർക്കാരുകളാണ് ലോകത്തിന് ആവശ്യം. കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യൻ ഗവൺമെന്റിലുള്ള ജനങ്ങളുടെ വിശ്വാസം വളരെയധികം ഉയർന്നിട്ടുണ്ട്. ഈ ഗവൺമെന്റിന്റെ പ്രതിബദ്ധതയിൽ ജനങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ഭരണം ജനങ്ങളുടെ വികാരങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നത് കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഇന്ത്യയിൽ ശുചിത്വം, പെൺകുട്ടികളുടെ വിദ്യഭ്യാസം എന്നിവയിൽ ഉൾപ്പെടെ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുഎഇയിലെ ഹിന്ദു ക്ഷേത്രത്തിശെന്റ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. വൈകുന്നേരത്തെ ചടങ്ങിലാണ് മോദിയുടെ സാന്നിദ്ധ്യത്തിൽ സമർപ്പണ ചടങ്ങുകൾ നടക്കുക.
Discussion about this post