തിരുവനന്തപുരം; സപ്ലൈകോയിലെ അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ജനങ്ങളെ ബാധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു
വിലവർധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ല. മാർക്കറ്റ് വിലയിൽനിന്ന് 35 ശതമാനം വിലക്കുറവിൽ 13 ഇന സബ്സിഡിയുള്ള സാധനങ്ങൾ നൽകും. പരമാവധി നാല് രൂപയുടെ വില വർധന മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
ഒരു സ്ഥാപനത്തിൽ നിന്ന് ഒരുൽപ്പന്നവും ലഭിക്കാത്തതാണോ സ്ഥാപനം മെച്ചപ്പെട്ട് ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതാണോ നല്ലത് എന്നും മന്ത്രി ചോദിച്ചു. 2016 മുതൽ അഞ്ചു വർഷം വില വർദ്ധിപ്പിക്കില്ല എന്നാണ് പറഞ്ഞിരുന്നതെന്നും അത് വർദ്ധിപ്പിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. വിപണി വിലയിലെ വ്യത്യാസം അനുസരിച്ച് നിരക്കിൽ മാറ്റം വരും. മൂന്നു മാസത്തിലൊരിക്കൽ അവലോകനം ചെയ്യുന്നതിലൂടെ സപ്ലൈകോയുടെ നഷ്ടം പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post