തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ‘നരഭോജി’ എന്ന് സംബോധന ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്. ് മറുവാക്ക് മാസിക പത്രാധിപ അംബികയ്ക്കെതിരെയാണ് കേസ്. കോഴിക്കോട് കസബ പോലീസാണ് പോസ്റ്റിട്ട് ഒന്നര മാസത്തിനുശേഷം ഫെബ്രുവരി 13ന് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിനെക്കുറിച്ചോ എഫ് ഐ ആറിനെക്കുറിച്ചോ തന്നെ അറിയിച്ചിട്ടില്ലെന്ന് അംബിക പ്രതികരിച്ചു. മാർട്ടിൻ മേനാച്ചേരിയാണ് അംബികക്കെതിരെ പരാതി നൽകിയത്. മറുവാക്ക് സിപിഐ മാവോയിസ്റ്റിന്റെ മുഖപത്രമാണെന്നും എഫ് ഐ ആറിൽ ആരോപിക്കുന്നുണ്ട്.
തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മാവോയിസ്റ്റ് പ്രവർത്തകയായ കവിത കൊല്ലപ്പെട്ടതിനെത്തുടർന്ന് ഡിസംബർ 29-നാണ് അംബിക തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ കേസിനാധാരമായ പോസ്റ്റിടുന്നത്. ‘കേരളത്തിന്റെ ആഭ്യന്തര മന്ത്രി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം നരഭോജി പിണറായി വിജയൻ വീണ്ടും നരധേമം നടത്തിയിരിക്കുന്നു’ എന്നിങ്ങനെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
Discussion about this post