ചത്തീസ്ഖഡ്: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം വൈകിപ്പിച്ചതിന് കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമൻ വെറും സങ്കൽപ്പമാണെന്ന് പറഞ്ഞിരുന്ന കോൺഗ്രസ് ഇപ്പോൾ ജയ് സീതാ റാം ജപിക്കാൻ തുടങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ റാവേരി ജില്ലയിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിൽ രാമക്ഷേത്രം വേണമെന്ന് രാജ്യം ആഗ്രഹിച്ചു. ഇന്ന് രാജ്യം മുഴുവൻ അയോദ്ധ്യയിലെ മഹത്തായ രാമക്ഷേത്രത്തിൽ രാംലല്ല ഇരിക്കുന്നത് കാണുന്നു. ശ്രീരാമൻ വെറും സങ്കൽപ്പമാണെന്ന് പറഞ്ഞിരുന്ന, രാമക്ഷേത്രം നിർമ്മിക്കരുതെന്ന് ആഗ്രഹിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ ജയ് സീതാ റാം ജപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭാരതത്തിന്റെ വിശ്വാസ്യത ആഗോള തലത്തിൽ ഉയരണമെന്ന് രാജ്യം ആഗ്രഹിച്ചിരുന്നു. അത് ഞങ്ങൾ സാദ്ധ്യമാക്കി. 2014ന് മുൻപുള്ള ബജറ്റിൽ ഹരിയാനയിലെ റെയിൽ വേ വികസനത്തിന് 300 കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഈ വർഷം 3000 കോടിയോളം രൂപയാണ് റെയിൽവേ പദ്ധതികൾക്കായി മാറ്റി വച്ചിരിക്കുന്നത്. ഇതാണ് ഈ പത്ത് വർഷത്തിനിടയിൽ വന്ന മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാനയിലെ റവേരിയിൽ 9750 കോടിയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് സമർപ്പിച്ചിരിക്കുന്നത്.
ഇന്ന് ഞങ്ങൾ റെവാരി എയംസിന്റെ തറക്കല്ലട്ടിരിക്കുന്നു. വൈകാതെ ഇതിന്റെ ഉദ്ഘാടനം നടക്കും. പുതിയ എയിംസിലൂടെ നിങ്ങൾക്ക് മികച്ച ചികിത്സ ലഭിക്കും. ഇവിടുത്തെ യുവാക്കൾക്ക് ഡോക്ടർ ആകാനുള്ള അവസരം ലഭിക്കും. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും റെവാരി എയംസിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post