തിരുവന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കാനഡയിലും കമ്പനി ഉണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേൽവിലാസത്തിലും തിടുക്കപ്പെട്ട് തിരുത്തൽ. സ്കൈ ഇലവന്റ് ഇൻകോപറേറ്റ്സ് എന്ന കമ്പനിയുടെ ഡയറക്ടർഷിപ്പിലും വിലാസത്തിലുമാണ് കഴിഞ്ഞ ദിവസം മാറ്റം വരുത്തിയത്. എക്സാലോജിക്കിന്റെ പ്രവർത്തനം രജിസ്ട്രാർ ഓഫ് കമ്പനീസ് മരവിപ്പിച്ചതിന് പിന്നാലെയാണ് കാനഡയിൽ കമ്പനി ആരംഭിച്ചത്.
സ്കൈ ഇലവന്റ് ഇൻകോപറേറ്റ്സ് കമ്പനിയുടെ ഡയറക്ടറുടെ സ്ഥാനത്ത് നേരത്തെ വീണയുടെ പേരാണ് കാണിച്ചിരുന്നത്. ലിങ്ക്ഡ് ഇന്നിൽ നൽകിയിരിക്കുന്ന വിവരത്തിൽ എക്സാലോജിക്കിലെ സോഫ്റ്റ് വെയർ ഡെവലപ്പറായ ജീവൻ എന്നയാളുടെ പേരും കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മാറ്റിയിരിക്കുകയാണ്. നിയമാനുസൃതമായി തുടങ്ങിയ കമ്പനിയാണെങ്കിൽ എന്തിനാണ് തിടുക്കപ്പെട്ട് വിവരങ്ങൾ തിരുത്തിയത് എന്നുള്ള ചോദ്യമാണ് ഉയരുന്നത്.
വീണ വിജയന് കാനഡയിലും കമ്പനിയുണ്ട് എന്നുള്ള വിവരം സിഎംആർഎൽ – എക്സാലോജിക്കിലെ പരാതിക്കാരൻ ഷോൺ ജോർജാണ് ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്. ഇതാ മറ്റൊരു പെൻഷൻ സംരംഭം …. എന്തൊരു പെൻഷൻ ആണിത് ? എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരുന്നത്.
Discussion about this post