Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture Temple

ആറ്റുകാൽ പൊങ്കാല : വ്രതാനുഷ്ഠാനങ്ങളും ചടങ്ങുകളും

ലോകത്ത് എവിടെയാണെങ്കിലും ഈ ദിവസം ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാവുന്നതാണ്

by Brave India Desk
Feb 18, 2024, 03:50 pm IST
in Temple, Culture, Article
Share on FacebookTweetWhatsAppTelegram

കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലയ്ക്ക് എട്ട് ദിവസം മുൻപ് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കുന്നു. ഈ വർഷം ഫെബ്രുവരി 17നാണ് കാപ്പ്കെട്ടി ഉത്സവം തുടങ്ങിയത്. ഫെബ്രുവരി 25നാണ് പൊങ്കാല മഹോത്സവം.

അന്ന പൂർണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുൻപിൽ പൊങ്കാലയർപ്പിക്കാനെത്തുന്നവരെല്ലാം കാപ്പു കെട്ടുന്ന ദിവസം മുതൽ വ്രതാനുഷ്ഠാനങ്ങൾ ആരംഭിക്കണമെന്നതാണ് ആചാരം. ഏഴുദിവസമോ, ഏറ്റവും കുറഞ്ഞത് മൂന്നു ദിവസമോ വ്രതം അനുഷ്ഠിച്ചിരിക്കണം. പൊങ്കാല കഴിഞ്ഞ് നിവേദ്യം സമർപ്പിക്കുന്നവരെ വ്രതം തുടരണം.

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

12 നില കെട്ടിടത്തേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ വിഗ്രഹം ; പക്ഷേ ഇന്ത്യയിലല്ല

സസ്യാഹാരം മാത്രമെ വ്രത സമയത്ത് കഴിക്കാവൂ. ദിവസം ഒരു നേരം അരിയാഹാരം കഴിക്കുക. മറ്റ് സമയങ്ങളിൽ ഗോതമ്പോ , ഫലവർഗ്ഗങ്ങളോ കഴിക്കാം. എല്ലാ ദിവസവും ശരീര ശുദ്ധി വരുത്തി ദേവീ നാമം ജപിക്കണം. ദേവീ സ്തോത്രങ്ങളും പാരായണം ചെയ്യാൻ ഈ സമയം നല്ലതാണ്. വ്രത സമയത്ത് ബ്രഹ്മചര്യം പാലിക്കുകയും മനസ്സിൽ സദാ ദേവീ നാമം ഉരുവിടുകയും വേണം. പൊങ്കാല ദിവസം കോടി വസ്ത്രം ധരിച്ച് മനശുദ്ധിയോടെ പൊങ്കാലയിടണം. അതിന് സാധിക്കാത്തവർ അലക്കിയ ശുദ്ധിയുള്ള വസ്ത്രം തന്നെ ധരിക്കണം. ശരീര ശുദ്ധിയോടൊപ്പം മനശുദ്ധിയും പൊങ്കാല സമർപ്പണത്തിൽ പ്രാധാന്യമുള്ളതാണ്.

പൊങ്കാല ഇടുന്ന സ്ഥലം ചാണകവെള്ളം തളിച്ചോ, പുണ്യാഹം തളിച്ചോ ശുദ്ധമാക്കുക.മൂന്ന് പുതിയ ചുടു കട്ട ഉപയോഗിച്ച് അടുപ്പ് തയ്യാറാക്കുക. പുത്തൻ മൺകലത്തിലാണ് പൊങ്കാല നിവേദ്യം തയ്യാറാക്കേണ്ടത്. ചൂട്ട് , കൊതുമ്പ്, പ്ലാവിൻറെ വിറക് എന്നിവ ഉപയോഗിച്ചാണ് പൊങ്കാല നിവേദ്യം പാകം ചെയ്യേണ്ടത്. പൊങ്കാല ഇടുന്നതിന് മുൻപ് ഗണപതിയെ മനസ്സിൽ ധ്യാനിച്ച് വിളക്ക് കത്തിക്കണം. മലരും അവിലും നിവേദ്യമായി ഗണപതിക്ക് വെയ്ക്കാം.

സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണീ നമോസ്തുതേ

പൊങ്കാല സമർപ്പിക്കുന്ന സമയത്ത് ഈ മന്ത്രം ജപിച്ചുകൊണ്ടിരിക്കാം. ഈ സമയത്ത് ദേവീ മാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിലെ വിശിഷ്ടമായ ദേവീ സ്തുതി പാരായണം ചെയ്യുകയോ , ലളിതാ സഹസ്രനാമമോ , ഭദ്രകാളി അഷ്ടോത്തരമോ ജപിക്കുകയും ചെയ്യാം.

പൊങ്കാല സമർപ്പിച്ച ശേഷം ആ നിവേദ്യം കഴിച്ച് ചടങ്ങുകൾ അവസാനിപ്പിക്കാം. അടുത്ത ദിവസം ഏതെങ്കിലും ക്ഷേത്രത്തിൽ ദർശനം നടത്തി വ്രതം അവസാനിപ്പിക്കാവുന്നതാണ്. വ്രതം അവസാനിപ്പിക്കുമ്പോൾ ക്ഷമാപണ മന്ത്രം ജപിക്കാം. ദേവീ അപരാധ ക്ഷമാപണ സ്തോത്രം ജപിച്ചാലും നല്ലതാണ്.

ആറ്റുകാൽ ക്ഷേത്രത്തിൻറെ പരിധിക്കുള്ളിൽ മാത്രമല്ല , ലോകത്ത് എവിടെയാണെങ്കിലും ഈ ദിവസം ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാവുന്നതാണ്. ശുദ്ധിയും വ്രതാനുഷ്ഠാനങ്ങളും മുടക്കരുത് എന്ന് മാത്രം. ആറ്റുകാൽ പൊങ്കാലയുടെ സമയത്ത് അമേരിക്കയിലും, ഗൾഫ് നാടുകളിലും, ലോകത്തിൻറെ പലഭാഗങ്ങളിലും ഭക്ത ജനങ്ങൾ പൊങ്കാല സമർപ്പണം നടത്താറുണ്ട്.

Tags: Temples in Thiruvananthapuramattukal pongalaTemplesAttukal PonkalatravelAttukal Ponkala 2024Attukal Temple
Share9TweetSendShare

Latest stories from this section

‘യമദൂതാ ഭയാനകാ….മരണമടുത്തെന്ന് ഓർമ്മിക്കും; ഗരുഡപുരാണത്തിൽ പറയുന്നത് അത്ഭുതകരം…

‘യമദൂതാ ഭയാനകാ….മരണമടുത്തെന്ന് ഓർമ്മിക്കും; ഗരുഡപുരാണത്തിൽ പറയുന്നത് അത്ഭുതകരം…

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies