കോഴിക്കോട്; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഭാര്യയ്ക്ക് സ്ഥിരം ജോലി നൽകാനും പുൽപ്പള്ളി പഞ്ചായത്തിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനം. 11 ലക്ഷം രൂപ അടിയന്തരസഹായമായി രണ്ടുദിവസത്തിനകം നൽകും. പോളിൻറെ മകളുടെ ഉപരിപഠനം സർക്കാർ ഏറ്റെടുക്കും. പുൽപ്പള്ളി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോത്തിലാണ് തീരുമാനം.
അതേസമയം വയനാട്ടിൽ നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക്. ജനങ്ങൾക്ക് നേരെ പോലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രതിഷേധക്കാർ കുപ്പിയും കല്ലും കസേരയും വലിച്ചെറിഞ്ഞു. എംഎൽഎമാർക്ക് നേരെ വെള്ളം നിറച്ച കുപ്പിയും ഇവർ എറിഞ്ഞു. പോലീസിന് നേരെ പ്രതിഷേധക്കാർ ഗോ ബാക്ക് വിളികളും നടത്തി.
Discussion about this post