തന്റെ പിറന്നാളിന് ഭക്ഷണം കഴിച്ച കൂട്ടുകാരികളുടെ ബിൽ അടക്കാത്തതിന് കാമുകനോട് പൊരിഞ്ഞ വഴക്കിട്ട് യുവതി. ഒന്നും രണ്ടുമല്ല, 18 പേർ ഭക്ഷണം കഴിച്ചതിന്റെ ബിൽ ആണ് യുവാവിന്റെ തലയിലായത്. വഴക്ക് മൂത്തതോടെ, യുവാവ് ബ്രേക്ക് അപ്പും പറഞ്ഞു. ഇവർ തമ്മിലുള്ള പൊരിഞ്ഞ അടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
യുവതിയുടെ ജന്മദിനത്തിന് 18 സുഹൃത്തുക്കളുമായാണ് ഡിന്നർ കഴിക്കാൻ എത്തിയത്. ഭക്ഷണം കഴിച്ച് കഴിഞ്ഞതോടെ ബിൽ അടക്കാൻ കാമുകനോട് ആവശ്യപ്പെട്ടു. എന്നാൽ, ഭീമമായ ബിൽ അടക്കാൻ യുവാവ് തയ്യാറായില്ല. കാര്യം ശരിയാണ്. നിന്റെ ജന്മദിനമാണ്. എന്നാൽ, നിന്റെ 18 കൂട്ടുകാർ കഴിച്ചതിന്റെ ബിൽ ഞാൻ കൊടുക്കുമെന്ന് നീ കരുതിയത് എന്തിനാണ് എന്ന് യുവാവ് ചോദിക്കുന്നത് വീഡിയോയിൽ കാണാം.
യുവതി അവിടെ നിന്നും യുവാവിനോട് തർക്കിക്കുന്നുണ്ട്. തുടർന്ന് യുവതിയെ ഉപേക്ഷിച്ച് പോവുകയാണെന്ന് യുവാവും തന്നെ ഉപേക്ഷിച്ചാൽ താൻ തകർന്ന് പോവുമെന്ന് യുവതിയും പറയുന്നുണ്ട്. നിരവധിപ്പേർ ഇതിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘ഇവർക്കെങ്ങനെ 18 കൂട്ടുകാരൊക്കെ ഉണ്ടായി, തനിക്കാകെ അഞ്ച് കൂട്ടുകാരാണ് ഉള്ളത്’ എന്നാണ് എന്നാണ് ഒരാൾ ഇതിന് കമന്റ് ഇട്ടിരിക്കുന്നത്. 10 സെക്കന്റ് കൊണ്ട് എങ്ങനെ സിംഗിളാകാം എന്നതിന്റെ ഉത്തമ ഉദാഹരണം എന്നാണ് മറ്റൊരാളുടെ അഭിപ്രായം.
Discussion about this post