വയനാട്: വന്യജീവി പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് കുറ്റപ്പെടുത്തി വയനാട് എംപി രാഹുൽ ഗാന്ധി. വയനാട്ടിൽ സൗകര്യങ്ങളോട് കൂടിയ മെഡിക്കൽ കോളേജെന്ന ആവശ്യം ഗൗരവകരമാണ്. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് താൻ വന്നതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും രാഹുൽ വിശദീകരിച്ചു.
വന്യജീവി പ്രശ്‌നങ്ങളിൽ അയൽ സംസ്ഥാനങ്ങളുമായി കൂടി സഹകരിച്ച് പരിഹാര മാർഗങ്ങൾ തേടാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം വൈകരുത്. നഷ്ടപരിഹാര തുകയിൽ കാലതാമസം വരുത്തുന്നത് ശരിയല്ലെന്നും രാഹുൽ ചുണ്ടിക്കാട്ടി.
ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിൽ എത്തിയത്. രാഹുലിന്റെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. രാഹുൽഗാന്ധി സ്വന്തം മണ്ഡലത്തിൽ വെറുമൊരു ടൂറിസ്റ്റ് മാത്രമാണ്. കൊല്ലത്തിൽ ഒന്നോ രണ്ടാ ദിവസം മാത്രമാണ് വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. സർക്കാർ കാര്യമായി ഇടപെട്ടില്ല, അത് കൊണ്ടാണ് തനിക്ക് വരേണ്ടി വന്നതെന്ന രാഹുലിന്റെ പരാമർശത്തിന് അമേഠിയിലെ അല്ല, വയനാട്ടിലെ എംപിയാണെന്ന് സോഷ്യൽമീഡിയ ഓർമ്മപ്പെടുത്തുന്നുണ്ട്.
Discussion about this post