ന്യൂഡൽഹി: അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചാരണം എല്ലാ വിഭാഗങ്ങളിലേക്കും എത്തണമെന്നും എല്ലാ പുതിയ വോട്ടർമാരിലേക്കും എത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ബിജെപി ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിരഞ്ഞെടുപ്പ് അടുക്കുന്ന ഈ വേളയിൽ വരുന്ന 100 ദിവസങ്ങൾ പുതിയ ഊർജ്ജത്തോടെ വേണം പ്രവർത്തിക്കാൻ. പ്രചാരണം ഓരോ പുതിയ വോട്ടർമാരിലേക്കും എത്തണം. എല്ലാ വിഭാഗങ്ങളിലേക്കും പ്രചരണം എത്തണം. ഓരോ പദ്ധതികളുടെ ഗുണങ്ങളും ഓരോ ഗുണഭോക്താക്കളിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം’- പ്രധാനമന്ത്രി പറഞ്ഞു.
സ്വപ്‌നങ്ങളും ചിന്തകളും യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് തെളിയിച്ചു. രാജ്യത്തിന്റെ സ്വപ്‌നവും ദൃഢനിശ്ചയവും ഇനി വലുതായിരിക്കും. വികസിത ഭാരതം എന്നതാണ് നമ്മുടെ സ്വപ്‌നം. ഈ സ്വപ്‌നത്തിലേക്ക് നാം വലിയൊരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയെ പുതിയ ഉയരത്തിലെത്തിക്കും. മൂന്നാം തവണയും ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post