മലപ്പുറം; തിരൂരില് റിമാൻഡ് പ്രതി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. പോക്‌സോ കേസിൽ റിമാൻഡിലായി തിരൂർ സബ് ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദനയനുഭവപ്പെടുകയായിരുന്നു.
തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ കുഴപ്പമില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ തിരികെ സബ് ജയിലിലേക്ക് കൊണ്ടു പോയി. രാത്രി ജയിലിൽ കുഴഞ്ഞു വീണ പ്രതിയെ വീണ്ടും തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. സ്വകാര്യ ബസിൽ വെച്ച് പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ റിമാൻറിലായ റഷീദിനെ വെള്ളിയാഴ്ച വൈകിട്ടാണ് തിരൂർ സബ് ജയിലിൽ എത്തിച്ചത്.
Discussion about this post