താരൻ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ നിരവധിയാണ്. അതിൽ നിന്ന് രക്ഷനേടാൻ പല പൊടിക്കൈകൾ പരീക്ഷിച്ച് പരാജയപ്പെട്ടവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. എന്നിട്ട് എന്തെങ്കിലും ഉപയോഗം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ കിട്ടുന്ന മറുപടി ഇല്ല എന്നായിരിക്കും. വരണ്ട ശിരോചർമം, വിറ്റാമിനുകളുടെ കുറവ് തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് താരൻ ഉണ്ടാവുന്നത്. താരൻ കാരണം , മുഖക്കുരു , മുടി കൊഴിച്ചിൽ, തലച്ചൊറിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ വരുമ്പോഴാണ് നമ്മളിൽ പലവരും ഇത് തടയാനുള്ള പല മാർഗങ്ങളും നോക്കുന്നത്.
താരൻ അകറ്റാൻ ആദ്യം ചെയ്യുന്നത് മാർക്കറ്റിൽ നിന്ന് കുറെ പൈസ കൊടുത്ത് ഷാംപുകൾ മാറ്റി മാറ്റി വാങ്ങിച്ച് ഉപയോഗിച്ച് നോക്കും. ഒന്നോ രണ്ടാ ദിവസം താരന് ഒരു ശമനം ഉണ്ടാവുമേങ്കിലും പിന്നെയും ഇത് തിരിച്ച് വരും. എന്നാൽ പൈസ ചിലവ് ഇല്ലാതെ നാച്വറലായി താരനെ തുരത്താൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അതിനുള്ള സൂത്രം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. എന്താണന്നല്ലേ?
ഇതിനാവശ്യമുള്ളത് മൂന്ന് ദിവസത്തിലധികം പഴക്കമുള്ള തൈരാണ്. അതിന്റെ കൂടെ കുറച്ച് ഉപ്പും. പുളിച്ച തൈരിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം തലയിൽ തേച്ച് മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം കഴുകികളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ താരൻ അപ്രത്യക്ഷമാവും. അതോടൊപ്പം മുടികൊഴിച്ചിലും അകറ്റാം.
Discussion about this post