കാൻബാറ:ഓസ്ട്രേലിയയിലെ വെള്ളപ്പൊക്കത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം. ക്വീൻസ്ലൻഡിലാണ് സംഭവം. വെള്ളപ്പൊക്കത്തിൽ പാതിമുങ്ങിയ കാറിനുള്ളിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്.
ഒരടിയോളം വെള്ളം മാത്രമാകും മുന്നിലെന്ന് കരുതി വലിയ വെള്ളക്കെട്ടായ റോഡിലൂടെ വാഹനമോടിക്കാൻ ശ്രമിച്ചതാണ് യുവതി. വാഹനമായി മുന്നോട്ട് പോകവേ ഒഴുക്കിൽപ്പെട്ടായിരിക്കാം മരണം സംഭവിച്ചത് എന്നാണ് വിലയിരുത്തലുകൾ. ക്വീൻസ്ലാൻഡ് ഫയർ ആൻഡ് എമർജൻസി സർവീസ് ജീവനക്കാർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
തുടർനടപടികൾ സ്വീകരിക്കുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
യുവതിയുടെ പേര് വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവവുമായി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post