സോൾ; ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് റ ആഡംബര കാർ സമ്മാനിച്ച് ഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. വ്യക്തിപരമായ ഉപയോഗത്തിനാണ് കിമ്മിന് പുടിൻ റഷ്യൻ നിർമിത കാർ സമ്മാനമായി നൽകിയത്. ലിമോസിൻ കാർ ആണ് സമ്മാനം ചെയ്തത്. പ്യോങ്യാങ്ങിൽ നിന്ന് കിം യാത്ര ചെയ്ത പ്രത്യേക ട്രെയിനിലാണ് പുടിൻ സമ്മാനിച്ച മെയ്ബാക്ക് ലിമോസിൻ കാർ എത്തിച്ചത്. ഈ കാർ ഓടിച്ചാണ് കിം ഔദ്യോഗിക വസതിയിലേക്ക് പോയത്.
സെപ്തംബറിൽ, കിഴക്കൻ റഷ്യയുടെ ബഹിരാകാശ വിക്ഷേപണ കേന്ദ്രം സന്ദർശിക്കുമ്പോൾ, കിം പുടിന്റെ ഔദ്യോഗിക കാറായ സെനറ്റ് ലിമോസിനിൽ യാത്ര ചെയ്തിരുന്നു. പുടിന്റെ ക്ഷണപ്രകാരമാണ് കിം പിൻസീറ്റിൽ യാത്ര ചെയ്തത്. ഇതിന് പിന്നാലെയാണ് കിമ്മിന് ലിമോസിൻ കാർ സമ്മാനമായി നൽകാൻ പുടിൻ തീരുമാനിച്ചത്.
മെർസിഡീസ് മെയ്ബാക്ക് എസ്‌ക്ലാസ് ലിമോസിന് 5,469 മില്ലീമീറ്റർ നീളവും 1,921 മില്ലി മീറ്റർ വീതിയും 1,510 മില്ലി മീറ്റർ ഉയരവും 3,396 മില്ലിമീറ്റർ വീൽബേസുമാണുള്ളത്. ഇത് മുൻ തലമുറയേക്കാൾ 31 മില്ലിമീറ്റർ നീളമുള്ളതാണ്. പുതിയ 4.0 ലിറ്റർ വി8 ട്വിൻ-ടർബോചാർജ്ഡ് എഞ്ചിനിൽ നിന്നാണ് മെർസിഡീസ്-മെയ്ബാക്ക് എസ് ക്ലാസ് ലിമോസിന് തുടിപ്പേകുന്നത്. ഇക്യു ബൂസ്റ്റ് 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ചേർന്ന് 496 ബിഎച്ച്പി കരുത്തിൽ 700 എൻഎം ടോർക്ക് സംയോജിപ്പിച്ച് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 4.8 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിന് കഴിയും. കൂടാതെ ഇലക്ട്രോണിക് പരിമിതമായ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.
Discussion about this post