ജയ്പൂർ: 27 ലക്ഷത്തിന്റെ വീട്, ഒരു കോടിയിലധികം മൂല്യം വരുന്ന ആഭരണങ്ങൾ.. ഇങ്ങനെ മൊത്തത്തിൽ കണക്കു കൂട്ടിയാൽ 12 കോടി 53 ലക്ഷത്തിന്റെ സ്വത്ത് വകകളാണ് തനിക്ക് മാത്രമായി ഉള്ളതെന്നാണ് രാജ്യ സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയ്ക്ക് ഒപ്പം സോണിയാ ഗാന്ധി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. സത്യവാങ്മൂലം പറയുന്നത് അനുസരിച്ച് അഞ്ച് വർഷം കൊണ്ട് 72 ലക്ഷം രൂപയുടെ വർദ്ധനവ് മാത്രമാണ് സോണിയയുടെ ആസ്തിയിൽ ഉണ്ടായത്.
ഇന്ത്യയിൽ വീടോ വാഹനങ്ങളോ ഒന്നും സോണിയയുടെ പേരിൽ ഇല്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇറ്റലിയിൽ 27 ലക്ഷത്തിന്റെ വീട് ഉണ്ടെന്നും സോണിയ പറയുന്നു. എന്നാൽ, ഇത് പാരമ്പര്യമായി കിട്ടിയതെന്നും സത്യവാങ്മൂലത്തിൽ എടുത്ത് പറയുന്നുണ്ട്.
ഇനി ആഭരണങ്ങളുടെ കണക്ക് തൂക്കം ആയി തന്നെ പറയേണ്ടി വരും. 88 കിലോ വെള്ളിയും 1.26 കിലോ സ്വർണാഭരണങ്ങളും. സോണിയയുടെ വെള്ളിയാഭരണങ്ങൾക്ക് മാത്രം 57.2 ലക്ഷം രൂപ വില വരും. സ്വർണാഭരണത്തിന് 49.95 രൂപയും.
ഡൽഹിയിൽ 2529 ചതുരശ്ര മീറ്റർ കൃഷി ഭൂമി മാത്രമാണ് ഉള്ളതെന്നാണ് സോണിയ സമർപിച്ച കണക്കുകൾ പറയുന്നത്. വെറും 5.88 കോടി രൂപ മാത്രമാണ് അതിന്റെ വിപണി മൂല്യം. പുസ്തകങ്ങളിൽ നിന്നും കിട്ടിയ റോയൽറ്റിയും വരുമാനമായി സോണിയ പറയുന്നു. ഓക്‌സ്‌ഫോർഡ് പ്രസിൽ നിന്നും മാത്രം 1.69 ലക്ഷം രൂപ റോയൽറ്റി കിട്ടിയതായും സോണിയ വ്യക്തമാക്കുന്നുണ്ട്.
Discussion about this post