തിരുവനന്തപുരം: ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 13 കാരി ആശുപത്രിയിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പോലീസ് അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലാണ് കോടതി നടപടി. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു സംഭവം.
തിരുവനന്തപുരം പോലീസ് ക്വാർേേട്ടഴ്‌സിലെ ശുചിമുറിയിലാണ് 13 കാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ മൂന്ന് ദിവസം ചികിത്സയിൽ ഇരുന്ന പെൺകുട്ടി ഏപ്രിൽ ഒന്നിന് മരിച്ചു. ശേഷം നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തി. തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
എന്നാൽ എട്ട് മാസം പിന്നിട്ടിട്ടും കേസിൽ യാതൊരു തുമ്പും ഉണ്ടാക്കാൻ പോലീസിന് കഴിഞ്ഞില്ല. ഇതേ തുടർന്ന് കുട്ടിയുടെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ ജസ്റ്റിസ് ബെച്ചു കുര്യനാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Discussion about this post