തിരുവനന്തപുരം: സീരിയൽ അഭിനേതാവ് കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്. സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞ് കാൽനടയായി പോവുകയായിരുന്ന താരത്തെ കെഎസ്ആർടിസി ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ താരത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ആണ് താരത്തെ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കും കാലിനുമാണ് കൂടുതൽ പരിക്ക്.
അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർ ചികിത്സയ്ക്കായി അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും
Discussion about this post