വയനാട്: പുൽപ്പള്ളിയിൽ ഹർത്താലിനിടെ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. പുതുതായി മൂന്ന് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
പാക്കം, ഭഗവതിപറമ്പിൽ വീട്ടിൽ ബാബു(47), പാടിച്ചിറ, മരക്കടവ്, ഉറുമ്പിൽകരോട്ട് വീട്ടിൽ ഷെബിൻ തങ്കച്ചൻ(32), പാടിച്ചിറ, മരക്കടവ്, ഉറുമ്പിൽ കരോട്ട് വീട്ടിൽ ജിതിൻ 20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പുൽപ്പള്ളി സ്വദേശി വാസു, കുറിച്ചിപറ്റ സ്വദേശി ഷിജു എന്നിവരായിരുന്നു അറസ്റ്റിലായത്. ഇതിന് പിന്നാലെ ഇവരെ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ അറസ്റ്റ്. ന്യായവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ വിർവ്വഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ നൂറു പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. കണ്ടാലറിയാവുന്നവരാണ് ഇവർ. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
Discussion about this post