തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാല ദിവസം കുടിവെള്ള വിതരണം സുഗമമാക്കാൻ കേരള വാട്ടർ അതോറിറ്റി ക്രമീകരണങ്ങൾ പൂർത്തിയായി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1390 കുടിവെള്ള പൈപ്പുകളും ആറ്റുകാൽ മേഖലയിൽ 50 ഷവറുകളും സ്ഥാപിച്ചു. അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
പിടിപി നഗറിലും വെള്ളയമ്പലത്തും വെൻഡിങ് പോയിന്റുകൾ സ്ഥാപിച്ചതു കൂടാതെ, ഐരാണിമുട്ടം ജല സംഭരണിക്കടുത്തും വെൻഡിങ് പോയിന്റ് ഒരുക്കിയിട്ടുണ്ട്. ആറ്റുകാലിൽ രണ്ടും എംഎസ്‌കെ നഗർ, കൊഞ്ചിറവിള കുര്യാത്തി സ്‌കൂൾ പരിസരം എന്നിവിടങ്ങളിലും ഫയർഹൈഡ്രന്റുകൾ സജ്ജമാക്കി.
24, 25 തീയതികളിൽ കുടിവെള്ള സംബന്ധമായ മേൽനോട്ടത്തിനും അടിയന്തര പ്രവർത്തനങ്ങൾക്കുമായി കുര്യാത്തി, കരമന, പി.ടി.പി.നഗർ, വെള്ളയമ്പലം, കവടിയാർ , പോങ്ങുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ അസി.എൻജിനീയർ അടങ്ങുന്ന ആറു മുഴുവൻ സമയ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
Discussion about this post