മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വച്ച് ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ വരുന്ന കള്ളനോട്ടുകളുമായി മലപ്പുറം സ്വദേശികൾ പിടിയിൽ. നിലവിൽ മണ്ണാർക്കാട് പോലീസിന്റെ കസ്റ്റഡിയിൽ ആണിവർ. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേൽ (47), മലപ്പുറം പൂരൂർ സ്വദേശി ഫൈസൽ (41) എന്നിവരാണ് 91,000 രൂപയുടെ കള്ളനോട്ടുകളുമായി മണ്ണാർക്കാട് പോലീസിന്റെ പിടിയിലായത്.
മണ്ണാർക്കാടിനു സമീപം കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിനടുത്തു വച്ചാണ് 91000 രൂപയുടെ കള്ളനോട്ടുകളുമായി പ്രതികൾ പിടിയിലാകുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന
കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളെയാണ് അറസ്റ്റ് ചെയ്തതെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു. കള്ളനോട്ട് പല സ്ഥലത്തു നിന്നും എത്തിക്കുവാനും ആളുകൾക്ക് കൈമാറുവാനും മുന്നിൽ നിന്നും പ്രവർത്തിച്ചവരാണ് ഇവർ എന്നാണ് പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്
കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിനടുത്തു വച്ച് കള്ളനോട്ട് കൈമാറാൻ വേണ്ടി കൊണ്ടുവരുന്നു എന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വലവിരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ മണ്ണാർക്കാട് ഡി വൈ എസ് പി ക്കും മണ്ണാർക്കാട് ഇൻസ്‌പെക്ടർ ബൈജു വി ആറിനും വിവരം കൈമാറിയതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കടത്തുകാരെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്
Discussion about this post