തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ അക്കൗണ്ട് തുറന്ന് ബിജെപി. മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ ടൗൺ വാർഡിൽ എ. മധുസൂദനൻ വിജയിച്ചു. ഇതിന് പുറമേ തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ ഒരു വാർഡും, ആലപ്പുഴയിലെ വെളിയനാട് പഞ്ചായത്തിലെ ഒരു വാർഡും ബിജെപി പിടിച്ചെടുത്തു.
മട്ടന്നൂരിൽ കോൺഗ്രസിന്റെ സീറ്റാണ് പിടിച്ചെടുത്തത്. 72 വോട്ടിനായിരുന്നു ബിജെപിയുടെ വിജയം. ഇവിടെ കഴിഞ്ഞ വർഷം കോൺഗ്രസിന്റെ സ്ഥാനാർത്ഥി 12 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് കൗൺസിലർ ആയിരുന്ന കെവി പ്രശാന്തിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. മട്ടന്നൂർ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വാർഡിൽ ബിജെപി വിജയിക്കുന്നത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡ് ബിജെപി നിലനിർത്തുകയാണ് ചെയ്തത്. ഇവിടെ ബിജെപിയുടെ കെ.രജനി വിജയിച്ചു. വെളിയനാട് പഞ്ചായത്ത് എട്ടാം വാർഡിൽ സുഭാഷ് പറമ്പിശ്ശേരിയാണ് വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്.
Discussion about this post