കോട്ടയം: മന്നത്ത് പദ്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിൽ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇത്തരം പ്രചാരണങ്ങളിൽ നായർ സമൂഹവും എൻഎസ്എസും തളരില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്നത്തിനെ അന്നും ഇന്നും വർഗ്ഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് സിപിഎം എന്നും സുകുമാരൻ നായർ പരോക്ഷമായി വിമർശിച്ചു. മന്നം സമാധി യോഗത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. വോട്ട് ബാങ്കിന്റെ പേരിൽ സവർണ- അവർണ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മന്നത്ത് പദ്മനാഭൻ ജീവിച്ചിരുന്നതിനാൽ നായർ സമുദായം രക്ഷപ്പെട്ടു. മന്നത്ത് പദ്മനാഭൻ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനാണെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.
മന്നത്തിനെ അന്നും ഇന്നും വർഗ്ഗീയവാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ. ഇത്തം പ്രചാരണങ്ങളിലൊന്നും എൻഎസ്എസും നായർ സമൂഹവും തളരില്ല. ഏതറ്റംവരെ പോകാനും മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻ എസ് എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. ‘അറിവിൽ ഊന്നിയ പരിഷ്‌കർത്താവ്’ എന്ന പേരിൽ ഡോ കെ എസ് രവികുമാറിൻറെ ലേഖനാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഇതിൽ പിൽക്കാലത്ത് അദ്ദേഹം സ്വീകരിച്ച ചില രാഷ്ട്രീയ നിലപാടുകളും വിമോചന സമരത്തിലെ നേതൃത്വവും അദ്ദേഹത്തിന്റെ നവോഥാന നായകൻ എന്ന വ്യക്തിത്വത്തിൽ നിഴൽവീഴ്ത്തുന്നവയായിരുന്നു എന്ന പരാമർശം ഉണ്ട്. ഇതും ലേഖനത്തിലെ മറ്റ് പരാമർശങ്ങളുമാണ് വിമർശനത്തിന് കാരണമായത്.
Discussion about this post