തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ കോളിളക്കം സൃഷ്‌ടിച്ച വെളിപ്പെടുത്തലുകളുമായി മാത്യു കുഴൽനാടൻ രംഗത്ത് വന്നത് അധികമൊന്നും ആയിട്ടില്ല. എന്നാൽ കടിച്ചതിനേക്കാൾ വലുതാണ് മാളത്തിലെന്ന പ്രതീതി നിലനിർത്തി കൊണ്ട് വമ്പൻ വെളിപ്പെടുത്തലുകളുമായി ഇന്ന് 11 മണിക്ക് കാണാം എന്ന് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് അദ്ദേഹം
മാസപ്പടി ഭാഗം – 3, നാളെ 11 മണി ക്ക് മാദ്ധ്യമങ്ങളെ കാണുന്നു എന്ന ഒരു പോസ്റ്റ് മാത്രമാണ് കുഴൽനാടൻ തന്റെ ഫേസ്ബുക്കിൽ ഇട്ടിട്ടുള്ളത്, കൂടുതൽ വിവരങ്ങളും സൂചനകളും ഒന്നും നല്കിയിട്ടില്ലെങ്കിലും വലിയ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്.
മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ടു എന്ന് കരുതുന്ന, കേരളം കണ്ടതിൽ വച്ച് തന്നെ ഏറ്റവും വലിയ അഴിമതികളൊന്നിനെ ജനമധ്യത്തിൽ കൊണ്ട് വന്നതിൽ വലിയ പങ്കാണ് കോൺഗ്രസ് എം എൽ എ യും, കെ പി സി സി ജനറൽ സെക്രട്ടറിയും ആയ മാത്യു കുഴൽനാടനുള്ളത്. അത് കൊണ്ട് തന്നെ ഇപ്പോൾ മൂന്നാം ഭാഗവുമായി ഇന്ന് 11 മണിക്ക് വരും എന്ന് കുഴൽനാടൻ പറയുമ്പോൾ എന്ത് ബോംബാണ് അദ്ദേഹം ഒളിപ്പിച്ചു വച്ചിട്ടുള്ളത് എന്ന ഉദ്വേഗത്തിലാണ് മലയാളികൾ
Discussion about this post