ആലപ്പുഴ: പരുമല ബലിദാനികളെ ആക്ഷേപിച്ച സംഭവത്തിൽ സിപിഎം നേതാവ് വൈശാഖൻ കുറ്റക്കാരനെന്ന് കോടതി. വൈശാഖനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. മരണപ്പെട്ട എബിവിപി പ്രവർത്തകനും മാന്നാർ സ്വദേശിയുമായ അനു എസിന്റെ പിതാവ് ശശി പി.സി നൽകിയ ഹർജിയിൽ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജഫിൻ രാജ് ആണ് ഉത്തരവിട്ടത്.
ചാനൽ ചർച്ചയ്ക്കിടെയാണ് വൈശാഖൻ പരുമല പമ്പ കോളജിൽ എസ് എഫ്.ഐ അക്രമത്തിൽ കൊല്ലപ്പെട്ട എ ബി വി പി പ്രവർത്തകരെ അധിക്ഷേപിച്ചത്. 2023ലായിരുന്നു സംഭവം. പരുമല കോളേജിൽ കൊല്ലപ്പെട്ടവർ മദ്യപാനികൾ ആയിരുന്നുവെന്നും മോശക്കാരായിരുന്നുവെ ന്നുമുള്ള തരത്തിലായിരുന്നു വൈശാഖന്റെ പരാമർശം.
വൈശാഖനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ കോടതി കേസ് എടുക്കാനും നിർദ്ദേശിച്ചു. പ്രതി വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അഡ്വ. പ്രതാപ് ജി പടിക്കൽ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഏക മകനെ നഷ്ടപ്പെട്ട ദുഃഖത്തിൽ വർദ്ധക്യ കാലത്തും സങ്കടപ്പെടുന്ന മാതാ പിതാക്കളെ വീണ്ടും അപമാനിക്കാനായി സി പിഎം നേതാവ് പ്രസ്താവന നടത്തിയത് അക്ഷന്തവ്യമായ തെറ്റാണെന്നും അതുകൊണ്ടുതന്നെ മരണപ്പെട്ടയാളിനും സദ്കീർത്തിക്ക് അവകാശമുണ്ടെന്നും അതിനെതിരെ നടത്തിയ ബോധപൂർവ്വമായ പരാമർശങ്ങൾക്ക് പ്രതിക്കെതിരെ തെളിവുണ്ടെന്നുമുള്ള വാദമാണ് ഹർജിക്കാരന് വേണ്ടി ഹാജരായ പ്രതാപ് ജി പടിക്കൽ പ്രധാനമായും കോടതിയിൽ ഉയർത്തിയത്. കേസിലെ തെളിവിലേക്കായി സ്വകാര്യ ചാനലിലെ പ്രതിയുടെ പരാമർശങ്ങൾ അടങ്ങിയ വീഡിയോയും ചർച്ച കണ്ട സാക്ഷികളെയും വാദിഭാഗം ഹാജരാക്കിയിരുന്നു. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു പരുമല പമ്പാ കോളജിലെ എബിവിപി പ്രവർത്തകരായിരുന്ന അനു പി. എസ്, കിം കരുണാകരൻ, സുജിത്ത് എന്നിവരരുടെ കൊലപാതകം. 1996 സെപ്തംബർ 17ന് എസ്എഫ്‌ഐ. ഡിവൈഎഫ് ഐക്കാരായ പ്രതികൾ രാഷ്ട്രീയ വിരോധം കാരണം കോളജിലെ ഹിന്ദി ഡിപ്പാർട്ട് മെന്റിന് സമീപം വെച്ച് വിദ്യാർഥികളെ ആക്രമി ച്ച് കൊലപ്പെടുത്തുവാനായി ശ്രമിച്ചപ്പോൾ രക്ഷക്കായി പുറത്തേക്ക് ഓടിയ മൂന്നു പേ രെയും എസ്എഫ്‌ഐ ഡിവൈഎഫ്‌ഐക്കാരായ പ്രതികൾ ആക്രമിച്ച് പമ്പാനദിയിലേക്ക് തള്ളുകയും തുടർന്ന് കരയിലേക്ക് കയറാൻ ശ്രമിച്ച കുട്ടികളെ അ തിന് അനുവദിക്കാതെ കല്ലെറിഞ്ഞ് നദിയിൽ താഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു.
എന്നാൽ കേസിന്റെ അന്വേഷണ വേളയിൽ സിപിഎമ്മു കാരായ പ്രതികളെ രക്ഷപെടുത്താനായി പോലീസ് കേസ് അന്വേഷണം അട്ടിമറി ച്ചിരുന്നു എന്ന വ്യാപകമായ ആരോപണം ഉയർന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിൽ ഈ കേസിന്റെ പരാ ജയത്തിന് കാരണക്കാർ പോലീസ് ഡിപ്പാർട്ട്‌മെന്റ് ആണെന്നും പോലീസ് നിയമത്തിന്റെ രക്ഷകരായിരുന്നു ആകേണ്ട തെന്നും കേസിന്റെ അന്തിമ വിധി ന്യായത്തിൽ പത്തനം തിട്ട സെഷൻസ് കോടതി എഴുതിയിരുന്നു.
Discussion about this post