ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇത്തവണ കേരളത്തിന് പുറത്ത് നിന്നുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്ന സൂചനകളെ തള്ളിക്കൊണ്ടാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. കർണാടകത്തിലെയോ തെലങ്കാനയിലോ ഒരു സീറ്റിൽ നിന്നും ഉത്തർപ്രദേശിലെ ഒരു സീറ്റിലും ആകും രാഹുൽ മത്സരിക്കുക എന്നാണ് സൂചന.
രാഹുൽ വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാൻ രാഹുലിന്റെ സ്ഥാനാത്ഥിത്വം സഹായിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. വയനാട്ടിൽ ആനി രാജയെയാണ് ഇത്തവണ സിപിഐ കളത്തിലിറക്കുന്നത്.
രാഹുൽ അമേഠിൽ മത്സരിക്കുമെന്ന് വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് രാഹുൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, സോണിയ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഉറപ്പിച്ചതോടെ റായ്‌ബേലിയിൽ പ്രിയങ്ക വാദ്ര എത്തണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. എന്നാൽ, ഇതിനെ കുറിച്ച് പ്രിയങ്കയും വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല.
Discussion about this post