ഇടുക്കി: കുമളിക്ക് സമീപം ആറ് വയസുകാരിയായ വിവിധ ഭാഷാ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് മൂന്ന് മണിയോടെയാണ് കുമളി പത്തുമുറി ഭാഗത്ത് പെൺകുട്ടിയെ അലഞ്ഞ് തിരിയുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ പെൺകുട്ടിയോട് കാര്യം തിരക്കിയെങ്കിലും കുട്ടിയുടെ ഭാഷ മനസിലായില്ല.
ഇതോടെ, നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുമളി പോലീസ് എത്തി പെൺകുട്ടിയെ ഏറ്റെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയിൽ കുട്ടിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തി. തുടർന്ന് കുഞ്ഞിനെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post