മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ ബസവരാജ് പാട്ടീൽ പാർട്ടി വിട്ടു. പട്ടിൽ ഇന്ന് ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ഭവംഗുലെ, മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കുക.
ബിജെപി പ്രവേശനത്തിന് മുന്നോടിയായി പാട്ടീൽ ഇന്ന് ഉപമുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ എത്തുന്നതായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ ഔസ മണ്ഡലത്തിൽ നിന്നും രണ്ട് തവണ എംഎൽഎ ആയ നേതാവാണ് ബസവരാജ് പാട്ടീൽ.
കഴിഞ്ഞ ഒന്നര മാസത്തിനിടെ കോൺഗ്രസിന്റെ പത്തോളം പ്രമുഖ നേതാക്കളും പ്രവർത്തകരുമാണ് കോൺഗ്രസ് വിട്ടത്. ശോക് ചവാൻ, മിലിന്ദ് ദിയോറ, ബാബ സിദ്ദിഖി എന്നിവരാണ് സംസ്ഥാനത്ത് നിന്നും പാർട്ടി വിട്ട പ്രമുഖർ. ചവാൻ ബിജെപിയിൽ ചേർന്നപ്പോൾ ദേവ്റ ഇപ്പോൾ ഏകനാഥ് ഷിൻഡെയുടെ ശിവസേനയ്ക്കൊപ്പമാണ്. ഈ രണ്ട് നേതാക്കളെയും രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
Discussion about this post