അഗർത്തല:അയോദ്ധ്യയിലേക്കുള്ള സ്‌പെഷ്യൽ ആസ്ത ട്രെയിൻ ത്രിപുരയിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ സർവീസ് . ത്രിപുര മുഖ്യമന്ത്രി മണിക് സാഹയാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. സംസ്ഥാന പ്രസിഡന്റ് റജിബ് ഭട്ടാചാര്യയും ചടങ്ങിൽ പങ്കെടുത്തു.
രാം ലല്ലയെ ദർശിക്കാൻ അവസരം ലഭിച്ചതിൽ ജനങ്ങൾ വളരെ സന്തുഷ്ടരാണെന്ന് മുഖ്യമന്ത്രി മണിക് സാഹ ഉദ്ഘാടനത്തിന് ശേഷം പറഞ്ഞു. അഗർത്തലയിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യത്തെ ട്രെയിനാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോദ്ധ്യയിലെ രാം ലല്ലയെ കാണാൻ വിവിധ നഗരങ്ങളിൽ നിന്ന് നിരവധി ആസ്ത ട്രെയിനുകളാണ് സർവീസ് നടത്തുന്നത് എന്ന് റജിബ് ഭട്ടാചാര്യ പറഞ്ഞു. നിലവിൽ 200 ൽ അധികം ആസ്ത സ്പെഷ്യൽ ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. ട്രെയിനിൽ 1400 പേർക്ക് യാത്ര ചെയ്യാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 22 ന് അയോദ്ധ്യയിലെ പ്രതിഷ്ഠയ്ക്ക് ശേഷം ധാരാളം ഭക്തരാണ് ക്ഷേത്രം സന്ദർശിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post