തിരുവനന്തപുരം: കേരളത്തിൽ സമാധാനപരമായി സമരം ചെയ്യുന്ന കോൺഗ്രസ് നേതാക്കളെ ലാത്തി വച്ചടിക്കുന്ന ഇടതു പക്ഷം എന്നാൽ കേന്ദ്രത്തിലെത്തുമ്പോഴേക്കും ഒരു മേശക്ക് ചുറ്റും ഇരുന്ന് ചായ കുടിക്കുകയും സമൂസയും ബിസ്കറ്റും തിന്നുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ കഴിയുക എന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ഘടകത്തിൻ്റെ പദയാത്രയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അവർ (കോൺഗ്രസും ഇടതുപക്ഷവും) കേരളത്തിൽ പരസ്‌പരം ശത്രുക്കളാണ്, എന്നിരുന്നാലും, സംസ്ഥാനത്തിന് പുറത്ത് അവർ ബിഎഫ്എഫ് ആണ് (ബേസ്ഡ് ഫ്രണ്ട് ഫോർ എവർ) . അവർക്ക് തിരുവനന്തപുരത്ത് വേറൊരു ഭാഷയും ഡൽഹിയിൽ വേറൊരു ഭാഷയുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരത്ത് അവർ ഒരു കാര്യവും ഡൽഹിയിൽ മറ്റൊന്നും പറയുന്ന ഈ വഞ്ചനക്ക് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഉത്തരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ പല നയങ്ങളും കേരളത്തിന് ഗുണകരമായി മാറിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും രണ്ടക്ക സീറ്റ് ബി ജെ പി ക്ക് നൽകണമെന്ന് അഭ്യർത്ഥിച്ചു
Discussion about this post