ചെന്നൈ:മുൻ യുപിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ സർക്കാർ സംസാരിക്കുക മാത്രമണ് ചെയ്തത്. തമിഴ്‌നാടിന്റെ വികസനത്തെ കുറിച്ച് ശ്രദ്ധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു. സത്യം കയ്‌പേറിയതാണ്. പക്ഷെ, അത് പറയേണ്ടത് അത്യാവശ്യവുമാണെന്ന് മോദി ചൂണ്ടിക്കാട്ടി. യുപിഎ സർക്കാരിനെ ഞാൻ നേരിട്ട് കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൂത്തുക്കുടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഞാൻ ഇന്ന് കൊണ്ടുവന്ന പദ്ധതികൾ പതിറ്റാണ്ടുകളായി ഇവിടത്തെ ജനങ്ങളുടെ ആവിശ്യമായിരുന്നു. യുപിഎ സർക്കാർ ഒരിക്കലും തമിഴ്‌നാടിന്റെ വികസനത്തിനായി പ്രവർത്തിച്ചിട്ടില്ല. ഇന്ന് രാജ്യത്തിന്റെ സേവകൻ , ഈ മണ്ണിലെത്തിയിരിക്കുകയാണ്. ഈ വരവ് തമിഴ്‌നാടിന്റെ വിധിയെ മാറ്റി കുറിക്കാനാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
തൂത്തുക്കുടി ജില്ലയിൽ 17,300 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. പതിനഞ്ചാളം പുതിയ പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ഈ പദ്ധതികളിലൂടെ തൂത്തുക്കുടി പുരോഗതിയുടെ പുതിയ അദ്ധ്യായം രചിക്കുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post