എറണാകുളം: എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടുത്തം. മാർക്കറ്റിലെ പുൽത്തകിടിയിലാണ് തീപിടിച്ചത്. മാർക്കറ്റിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. സമീപത്ത് ഒരു ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്.
ഗാന്ധിനഗർ ഫയർ സ്‌റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. പ്രദേശം മുഴുവൻ ഉണങ്ങി നിൽക്കുന്ന പുൽത്തകിടികളാണ്. ഇത് മുഴുവൻ കത്തിനശിച്ചു.
അതിവേഗം തന്നെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നതിനാൽ വൻ അപകടം ഒഴിവായി. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളിൽ തീപടർന്നതാണെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post