ഭാര്യാ-ഭർതൃ ബന്ധത്തിൽ അസൂയയും സംശയവും എല്ലാം പതിവാണ്. എന്നാൽ, സംശയം മൂത്ത് ഭർത്താവിനെ സ്ഥിരം നുണപരിശോധനയ്ക്ക് വിധേയനാക്കുന്ന ഭാര്യയെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു ഭാര്യയുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള ഡെബി വുഡ് ആണ് പുറത്ത് പോയി വരുന്ന ഭർത്താവിനെ ഇത്തരത്തിൽ ദിവസവും നുണപരിശോധനക്ക് വിധേയനാക്കുന്നത്.
ഡെബി ഭർത്താവിന്റെ ബാങ്ക്, സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫോണുമെല്ലാം നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കും. ഓരോ ദിവസവും ഭർത്താവ് പുറത്ത് പോയി വരുമ്പോൾ, നുണ പരിശോനയ്ക്ക് വിധേയനാക്കിയതിന് ശേഷം മാത്രമേ അകത്ത് കയറ്റുകയുള്ളൂ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ സംശയത്തിന്റെ കഥ പുറം ലോകമറിയുന്നത്. ഡെബി തന്നെയാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്.
2011ലാണ് ഡെബിയും ഭർത്താവ് സ്റ്റീവും പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. അപ്പോൾ തന്നെ സ്റ്റീവിന് മറ്റ് ബന്ധങ്ങളുണ്ടെന്ന് ഡെബിക്ക് േതാന്നിയിരുന്നു. അവളത് ചോദ്യം ചെയ്തു. എന്നാൽ, അതൊന്നും അവരുടെ ബന്ധത്തിന് വിള്ളൽ വരുത്തിയില്ല. പിന്നീട്, അവർ ഒരുമിച്ച് ജീവിച്ചു തുടങ്ങി. എന്നിട്ടും സംശയം തീർന്നില്ല. സ്റ്റീവിന്റെ ലാപ്‌ടോപ്പിൽ ചൈൽഡ് പ്രൂഫ് ഫിൽറ്റർ വയ്ക്കുന്നത് ഉൾപ്പെടെയുള്ള വിചിത്രമായ കാര്യങ്ങൾ അവൾ ചെയ്തു തുടങ്ങി. എന്നിട്ടും സംശയം തീരാതെ വന്നപ്പോൾ ഓൺലൈനിൽ നിന്നും നുണപരിശോധന യന്ത്രം വാങ്ങി അതുപയോഗിച്ച് ഭർത്താവിനെ പരിശോധിച്ചു തുടങ്ങി.
ഏറെ നാൾക്ക് ശേഷമാണ് ഡെബിക്ക് ‘ഒഥല്ലോ സിൻഡ്രോം’ എന്ന രോഗാവസ്ഥയാണ് എന്ന് മനസിലാക്കിയത്. നിരന്തരം പങ്കാളി തന്നെ വഞ്ചിക്കുന്നുണ്ടോ എന്ന് സംശയിക്കുന്ന അവസ്ഥയാണ് ‘ഒഥല്ലോ സിൻഡ്രോം’. മറ്റ് പല മാനസികാരോഗ്യ പ്രശ്‌നങ്ങളും ഡെബിക്കുണ്ട്. എന്നാൽ, ഇതെല്ലാം മനസിലാക്കി സ്റ്റീവ് എപ്പോഴും അവളുടെ കൂടെ തന്നെയുണ്ട്. അവൾക്ക് തന്നെ ഒരുപാടിഷ്ടമാണെന്നും എന്ത് വന്നാലും ഒരുമിച്ച് നേരിടും എന്നുമാണ് സ്റ്റീവ് പറയുന്നത്.













Discussion about this post