തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സിറ്റിംഗ് എംപിമാരുടെ പട്ടിക നൽകി കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും കണ്ണൂരിൽ കെ സുധാകരന്റെയും പേരാണ് പട്ടികയിൽ ഉള്ളത്. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടികയാണ് നൽകിയിരിക്കുന്നത്. 15 ഇടങ്ങളിലും സിറ്റിംഗ് എംപിമാരുടെ പേരുകളാണ് പട്ടികയിലുള്ളത്. സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.
ആലപ്പുഴ, കണ്ണൂർ, വയനാട് സീറ്റുകളിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. എഐസിസി ജനറൽ സെക്രട്ടറി ആലപ്പുഴയിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഹൈക്കമാൻഡ് ഇതുസംബന്ധിച്ച് തീരുമാനം അറിയിച്ചിട്ടില്ല.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ സ്‌ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പിലേക്ക് ഇല്ലെന്ന് സുധാകരൻ അറിയിച്ചത്. ബാക്കിയെല്ലാം േകന്ദ്രത്തിന്റെ തീരുമാനമാണെന്നും കേന്ദ്രം പറഞ്ഞൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Discussion about this post