കഴിഞ്ഞ ദിവസമാണ് ഗഗൻയാൻ ദൗത്യ സംഘങ്ങളുടെ പേര് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. അന്ന് മുതൽ മലയാളികളുടെ ഇടയിൽ താരമായി മാറിയിരിക്കുകയാണ് പ്രശാന്ത് ബാലകൃഷ്ണൻ . ഇന്ത്യൻ ബഹിരാകാശ യാത്രയെ നയിക്കുന്ന ആൾ എന്ന രീതിയിൽ മാത്രമല്ല താരമായി മാറിയത്. അന്ന് തന്നെ മറ്റൊരു രഹസ്യവും പുറത്ത് വന്നിരുന്നു. ഗഗൻയാൻ ഗ്രൂപ്പ് കമാൻഡർ പ്രശാന്ത് ബി നായരുമായി കഴിഞ്ഞ ജനുവരി 17 ന് തന്റെ വിവാഹം നടന്നുവെന്ന്് ലെന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ വിവാഹം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ നടി വെളിപ്പെടുത്തിയിരിക്കുകയാണ്.
അടുത്തക്കാലത്ത് ലെനയുടെ ഒരു അഭിമുഖം വൈറലായിരുന്നു. ആത്മീയത സംബന്ധിച്ച ലെനയുടെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ അഭിമുഖം പലരും അഭിനന്ദിച്ചെങ്കിലും അത് ട്രോളുകളായി പലരും എടുത്തു. എന്നാൽ ആ ട്രോൾ വീഡിയോ കണ്ടാണ് പ്രശാന്ത് തന്നെ വിളിച്ചത് . പിന്നീട് ഞങ്ങൾ ഒരേ വേവ് ലെംഗ്ത്ത് ആണെന്ന് മനസ്സിലാവുകയായിരുന്നു. അങ്ങനെ വീട്ടിൽ പറയുകയും ചെയ്തു. കുടുംബങ്ങൾ ആലോചിച്ചാണ് ഞങ്ങൾ വിവാഹത്തിലെത്തിയത്. ജാതകം നോക്കിയപ്പോഴും നല്ല ചർച്ചയുണ്ടായിരുന്നുവെന്നും ലെന പറയുന്നു . ഇങ്ങനെയാണ് ഞങ്ങളുടെ ബന്ധം ഇവിടെ വരെ എത്തി നിൽക്കുന്നത് എന്ന് നടി വ്യക്തമാക്കി.
2024 ജനുവരി 17-ന് പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചത്. ഗഗൻയാൻ പ്രഖ്യാപനം വരെ ഇത് പുറത്ത് പറയാൻ പ്രോട്ടോക്കോൾ പ്രശ്‌നം ഉണ്ടായിരുന്നു. വിവാഹത്തിന് പ്രശാന്തിന്റെ അച്ഛനമ്മമാർ മാത്രമാണുണ്ടായിരുന്നതെന്നും ലെന പറഞ്ഞു
Discussion about this post