തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. എസ് എഫ് ഐ ഭീകരതയെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അപലപിച്ചു. സിദ്ധാർത്ഥിന് മരണം വിധിച്ചത് എസ്എഫ്ഐ വിചാരണ കോടതി ആണെന്നും അദ്ദേഹം വ്യക്തമാക്കി.
‘അമ്മേ ഞാന്‍ പോയിട്ട് വിളിക്കാം എന്ന് പറഞ്ഞവനാ,,നന്നായി പഠിക്കുന്ന കുഞ്ഞായിരുന്നു, ആഹാരം പോലും കൊടുക്കാതെ അവനെ തല്ലിചതച്ചു, അവന്‍റെ ഡ്രസ് അഴിപ്പിച്ച് അടിച്ചു, ഈ കാര്യം പുറത്ത് പറഞ്ഞാല്‍ തല വെട്ടുമെന്നാ പറഞ്ഞെ ’ കണ്ണീരോടെ സിദ്ധാര്‍ഥിന്‍റെ അമ്മ
ഈ അമ്മയുടെ വേദന ആര് കാണും?” എന്ന് കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യമുന്നയിച്ചു.
സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എബിവിപി നാളെ പൂക്കോട് വെറ്റിനറി സർവകലാശാലയ്ക്ക് മുൻപിൽ 24 മണിക്കൂർ ഉപവാസ സമരം നടത്തുന്നതാണ്. എസ്എഫ്ഐ പ്രവർത്തകർ അടക്കമുള്ള 11 പ്രതികളാണ് ഇനിയും അറസ്റ്റിൽ ആവാനുള്ളത്.
Discussion about this post