കോഴിക്കോട് : നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടതിന് അയച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. മലപ്പുറത്ത് താനൂരിലാണ് ദാരുണസംഭവം. ബക്കറ്റിൽ വെള്ളം നിറച്ചതിന് ശേഷം കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നു .
യുവതിയെ പോലീസ് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തനിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ജുമൈലത്ത് മൊഴി നൽകിയിട്ടുണ്ടെങ്കിലും പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്താൻ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. യുവതി ഗർഭിണിയായ വിവരം വീട്ടുകാർക്കറിയുമായിരുന്നില്ല . ഒറ്റയ്ക്കാണ് പ്രസവത്തിനായി മെഡിക്കൽ കോളേജിലേക്ക് പോയതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടിൽ യുവതി രാത്രിയാണ് തിരിച്ചെത്തിയത്. കുഞ്ഞ് ഒപ്പമുണ്ടായിരുന്ന വിവരം അറിഞ്ഞില്ലെന്നുമാണ് വീട്ടുകാരുടെ മൊഴി .വീട്ടുകാർക്ക് സംഭവത്തിൽ പങ്കുള്ളതായി ഇതുവരെ സൂചനയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു
അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നതെന്നാണ് പ്രതിയുടെ മൊഴി. പ്രതിയുടെ കാമുകനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. ഒരു വർഷമായി ഭർത്താവായി ഇവർ അകന്നുകഴിയുക ആയിരുന്നു. ഇതേ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും, മാനഹാനി ഭയന്നുമാണ് കുഞ്ഞിനെ കൊന്നതെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു. പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമാണ് താൻ ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊന്നത്. പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയായിരുന്നു എന്നും യുവതി പോലീസിനോട് പറഞ്ഞു. ഇന്നലെ കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തിരുന്നു.
Discussion about this post