ലോകമെമ്പാടുമുള്ള ഹൈന്ദവവിശ്വാസികൾ ശിവരാത്രി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ സമ്പൂർണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. പരമശിവനുവേണ്ടി പാർവതീ ദേവി ഉറക്കമിളച്ചു പ്രാർഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാലാണ് എല്ലാ വർഷവും മാഘ മാസത്തിലെ കറുത്ത ചതുർദശി ശിവരാത്രിയായി ആഘോഷിക്കുന്നത്.
വ്രതം നോൽക്കുന്നതിനോടൊപ്പം ശിവക്ഷേത്രത്തിലെ ദർശനവും ഈ പുണ്യദിനത്തിൽ നല്ലതാണ്. എന്നാൽ പലവിധ കാരണങ്ങളാൽ ക്ഷേത്രത്തിൽ എത്താൻ സാധിക്കാത്തവർ എന്ത് ചെയ്യും?
ക്ഷേത്രദർശനം നടത്താൻ കഴിയാതെ വന്നാൽ 108 ശിവനാമങ്ങളടങ്ങിയ ശിവ അഷ്ടോത്തരശതനാമാവലി ഭക്തിപൂർവ്വം ജപിച്ചാൽ മതിയാവും . ജോലിസംബന്ധമായി പുറത്തുള്ളവർക്കും ,വിദേശത്തുള്ളവർക്കും,ദൂരയാത്ര ചെയ്യുന്നവരും ശിവ പ്രീതിക്കായി അന്നേദിവസം ശിവ അഷ്ടോത്തരശതനാമാവലി കേൾക്കുകയോ ചൊല്ലുകയോ ആവാം.
ശിവ അഷ്ടോത്തര ശതഃ നാമാവലി ഓം ഓം ഓം ഓം ശിവായ നമഃ ഓം മഹേശ്വരായ നമഃ ഓം ശംഭവേ നമഃ ഓം പിനാകിനേ നമഃ ഓം ശശിശേഖരായ നമഃ ഓം വാമദേവായ നമഃ ഓം വിരൂപാക്ഷായ നമഃ ഓം കപർദിനേ നമഃ ഓം നീലലോഹിതായ നമഃ ഓം ശങ്കരായ നമഃ ഓം ശൂലപാണയേ നമഃ ഓം ഖട്വാംഗിനേ നമഃ ഓം വിഷ്ണുവല്ലഭായ നമഃ ഓം ശിപിവിഷ്ടായ നമഃ ഓം അംബികാനാഥായ നമഃ ഓം ശ്രീകണ്ഠായ നമഃ ഓം ഭക്തവത്സലായ നമഃ ഓം ഭവായ നമഃ ഓം ശർവ്വായ നമഃ ഓം ത്രിലോകേശായ നമഃ ഓം ശിതികണ്ഠായ നമഃ ഓം ശിവാപ്രിയായ നമഃ ഓം ഉഗ്രായ നമഃ ഓം കപാലിനേ നമഃ ഓം കൗമാരയേ നമഃ ഓം അംധകാസുര സൂദനായ നമഃ ഓം ഗംഗാധരായ നമഃ ഓം ലലാടാക്ഷായ നമഃ ഓം കാലകാലായ നമഃ ഓം കൃപാനിധയേ നമഃ ഓം ഭീമായ നമഃ ഓം പരശുഹസ്തായ നമഃ ഓം മൃഗപാണയേ നമഃ ഓം ജടാധരായ നമഃ ഓം കൈലാസവാസിനേ നമഃ ഓം കവചിനേ നമഃ ഓം കഠോരായ നമഃ ഓം ത്രിപുരാന്തകായ നമഃ ഓം വൃഷാങ്കായ നമഃ ഓം വൃഷഭാരൂഢായ നമഃ ഓം ഭസ്‌മോദ്ധൂളിത വിഗ്രഹായ നമഃ ഓം സാമപ്രിയായ നമഃ ഓം സ്വരമയായ നമഃ ഓം ത്രയീമൂർത്തയേ നമഃ ഓം അനീശ്വരായ നമഃ ഓം സർവ്വജ്ഞായ നമഃ ഓം പരമാത്മനേ നമഃ ഓം സോമസൂര്യാഗ്‌നി ലോചനായ നമഃ ഓം ഹവിഷേ നമഃ ഓം യജ്ഞമയായ നമഃ ഓം സോമായ നമഃ ഓം പഞ്ചവക്ത്രായ നമഃ ഓം സദാശിവായ നമഃ ഓം വിശ്വേശ്വരായ നമഃ ഓം വീരഭദ്രായ നമഃ ഓം ഗണനാഥായ നമഃ ഓം പ്രജാപതയേ നമഃ ഓം ഹിരണ്യരേതസേ നമഃ ഓം ദുർധർഷായ നമഃ ഓം ഗിരീശായ നമഃ ഓം ഗിരിശായ നമഃ ഓം അനഘായ നമഃ ഓം ഭുജംഗ ഭൂഷണായ നമഃ ഓം ഭർഗായ നമഃ ഓം ഗിരിധന്വനേ നമഃ ഓം ഗിരിപ്രിയായ നമഃ ഓം കൃത്തിവാസസേ നമഃ ഓം പുരാരാതയേ നമഃ ഓം ഭഗവതേ നമഃ ഓം പ്രമധാധിപായ നമഃ ഓം മൃത്യുഞ്ജയായ നമഃ ഓം സൂക്ഷ്മതനവേ നമഃ ഓം ജഗദ്വ്യാപിനേ നമഃ ഓം ജഗദ്ഗുരവേ നമഃ ഓം വ്യോമകേശായ നമഃ ഓം മഹാസേന ജനകായ നമഃ ഓം ചാരുവിക്രമായ നമഃ ഓം രുദ്രായ നമഃ ഓം ഭൂതപതയേ നമഃ ഓം സ്ഥാണവേ നമഃ ഓം അഹിർഭുഥ്‌ന്യായ നമഃ ഓം ദിഗംബരായ നമഃ ഓം അഷ്ടമൂർത്തയേ നമഃ ഓം അനേകാത്മനേ നമഃ ഓം സ്വാത്വികായ നമഃ ഓം ശുദ്ധവിഗ്രഹായ നമഃ ഓം ശാശ്വതായ നമഃ ഓം ഖംഡപരശവേ നമഃ ഓം അജായ നമഃ ഓം പാശവിമോചകായ നമഃ ഓം മൃഡായ നമഃ ഓം പശുപതയേ നമഃ ഓം ദേവായ നമഃ ഓം മഹാദേവായ നമഃ ഓം അവ്യയായ നമഃ ഓം ഹരയേ നമഃ ഓം ഭഗനേത്രഭിദേ നമഃ ഓം അവ്യക്തായ നമഃ ഓം ദക്ഷാധ്വരഹരായ നമഃ ഓം ഹരായ നമഃ ഓം പൂഷദംതഭിദേ നമഃ ഓം അവ്യഗ്രായ നമഃ ഓം സഹസ്രാക്ഷായ നമഃ ഓം സഹസ്രപാദേ നമഃ ഓം അപവർഗപ്രദായ നമഃ ഓം അനന്തായ നമഃ ഓം താരകായ നമഃ ഓം പരമേശ്വരായ നമഃ ഓം ഓം ഓം ഓം നമഃശിവായ
Discussion about this post