ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ലുക്കിനെയും സ്റ്റൈലിനെയും വേല്ലാൻ മലയാള സിനിമയിൽ മറ്റാരും ഇല്ല എന്നു തന്നെ പറയാം. എപ്പോഴും വെറൈറ്റി ലുക്കിൽ ആരാധകരെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട് താരം. ലേറ്റസ്റ്റ് സ്‌റ്റൈലുകളും ട്രെന്റുകളും എല്ലാം വളരെ കാര്യമായി തന്നെ ഫോളോ ചെയ്യുന്ന ആളാണ് മഞ്ജു വാര്യർ. എന്നാൽ ഇപ്പോൾ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.
മഞ്ഞ ഡ്രസ്സും, കറുത്ത കൂളിങ് ഗ്ലാസും, ചുവന്ന കവറുള്ള ഫോണും പിടിച്ച് സ്‌റ്റൈലായി നടന്നു വരുന്നതാണ് വീഡിയോ. നിമിഷങ്ങൾക്കിടയിലുള്ള നിമിഷം’ എന്ന് പറഞ്ഞാണ് വീഡിയോ താരം പങ്കുവച്ചിരിയ്ക്കുന്നത്. എന്നാൽ ആരാധകർ ആ നടത്തത്തെക്കാൾ ശ്രദ്ധിച്ചത് മഞ്ജുവിന്റെ കൈകളിലാണ്. ഇടത് കൈയ്ക്ക് എന്തോ അപകടം സംഭവിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
ഇടത് കൈയ്ക്ക് എന്തോ അപകടം സംഭവിച്ചു എന്ന് തോന്നുന്നു, ബ്രേസ് ധരിച്ചിട്ടുണ്ട്, എന്തു പറ്റി ചേച്ചി , എന്നിങ്ങനെയുള്ള നിരവധി ആവലാതിയിലുള്ള കമ്മന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. കൈക്ക് എന്ത് പറ്റിയാലും, ലുക്കിന് ഒരു കുറവും ഇല്ലല്ലോ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന മറ്റ് ആരാധകരെയും കമന്റ് ബോക്സിൽ കാണാം. മഞ്ഞ ഡ്രെസ്സിൽ, കറുത്ത കൂളിങ് ഗ്ലാസ് വച്ച്, ചുവന്ന കവറിട്ട ഫോണും കൈയ്യിൽ പിടിച്ചു വരുന്ന ആ നടത്തം ഉണ്ടല്ലോ, സാറേ ചുറ്റുമുള്ളതൊന്നും കാണില്ല എന്നാണ് ചില ആരാധകരുടെ കമന്റ് .
Discussion about this post