കൊല്ലം: പേട്ടയിൽ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പോലീസ് നടത്തിയത് ഊർജ്ജിത അന്വേഷണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി. എച്ച് നാഗരാജു. വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതി ഹസൻ എന്ന കബീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഡിസിപി നിധിൻ രാജ് ( ലോ ആൻഡ് ഓർഡർ ) നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം. പരമാവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇവ വിശദമായി പരിശോധിച്ചു. ആലുവ വരെ ഇയാൾ എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഹസൻ ചാക്ക, എയർപോർട്ട് റൂട്ടിൽ പോയി. ഇവിടെ നിന്നും മറ്റ് സ്ഥലങ്ങളിലും ഇയാൾ എത്തി. ഹസന് സ്വന്തമായി വീടില്ല. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പ്രകൃതക്കാരനാണെന്നും സിഎച്ച് നാഗരാജു വ്യക്തമാക്കി.
ഹസനെ കണ്ടെത്താൻ ജയിൽ അധികൃതർ സഹായിച്ചു. അഡ്രസ് ഇല്ലാത്തതിനാൽ ഇയാളെ കണ്ടെത്താൻ ബുദ്ധിമുട്ടി. ബ്രഹ്‌മോസിന്റെ സമീപത്ത് എത്തിയ ഹസൻ അൽപ്പ നേരം ഇവിടെ നിന്നു. ഇതിന് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയുമായി അടുത്തുള്ള റെയിൽവേ ട്രാക്കിലേക്ക് ആയിരുന്നു ഇയാൾ ആദ്യം പോയത്. ഇവിടെ വച്ച് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. വായ അടച്ചു പിടിച്ചതോടെ കുട്ടിയുടെ ബോധം പോയി. ഇതോടെ ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
നെഞ്ചിൽ കൈവച്ചതായി പ്രതി പറഞ്ഞിരുന്നു. മറ്റ് ഏതെങ്കിലും തരത്തിൽ കുട്ടിയെ ഇയാൾ ഉപദ്രവിച്ചോ എന്ന കാര്യം വ്യക്തമല്ല. കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇയാളുമായി അടുത്ത ദിവസം തെളിവെടുപ്പ് നടത്തും. മോഷണം ഉൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും നാഗരാജു പറഞ്ഞു.
2022 ൽ കുട്ടിയെ മിഠായി നൽകി ഉപദ്രവിച്ചു കേസിൽ അറസ്റ്റിലായി. ജയിലിൽ നിന്നും അടുത്തിടെയാണ് ഇയാൾ പുറത്തുവന്നത്. ഭവനഭേദനം, ഓട്ടോറിക്ഷ മോഷണം തുടങ്ങിയതിന് കേസുകളിൽ ഇയാൾ പ്രതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post