അംബാനി കുടംബത്തിലെ അത്യാഡംബരപൂർണമായ പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ അവസാനിച്ചിട്ടും ചടങ്ങിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. മുകേഷ് അംബാനി- നിത അംബാനി ദമ്പതികളുടെ ഇളയ മകനായ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ മുഴുവൻ. മകന്റെ പ്രീവെഡ്ഡിംഗിൽ തിളങ്ങിയ നിത അംബാനിയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
മൂന്ന് ദിവസം നീണ്ട് നിന്ന ആഘോഷങ്ങളുടെ അവസാന ദിവസം ഗോൾഡൻ കാഞ്ചീപുരം സാരിയാണ് നിത ധരിച്ചിരുന്നത്. മനീഷ് മൽഹോത്രയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള നെയ്ത്തുകാരാണ് മനോഹരമായ ഈ കൈത്തറി സാരി ഒരുക്കിയത്. സറദോസി വർക്കാണ് സാരിയിൽ ചെയ്തിരിക്കുന്നത്.
പച്ച നിറത്തിലുള്ള മരതക കല്ലുകൾ പതിപ്പിച്ച വലിയ ഡയമണ്ട് നെക്ലേസ് ആണ് നിത ധരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ മാലയുടെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. വജ്രം കൊണ്ട് നിർമ്മിച്ച ഈ നെക്ലേസിന്റെ വില 400 മുതൽ 500 കോടിവരെയാണെന്നാണ് റിപ്പോർട്ട്. നെക്ലേസിൽ പതിപ്പിച്ചിരിക്കുന്ന വലിയ മരതക കല്ലുകൾ തന്നെയാണ് ഇതിനെ ഏറ്റവും കൂടുതൽ ആകർഷകമാക്കുന്നത്.
മകൾ ഇഷ അംബാനിയും ഗോൾഡൻ നിറത്തിൽ തന്നെയുള്ള ലഹങ്കയാണ് ധരിച്ചിരുന്നത്. മനീഷ് മൽഹോത്ര തന്നെയാണ് ഈ ലഹങ്കയും ഡിസൈൻ ചെയ്തിരിക്കുന്നത്. പച്ച മരതകം പതിപ്പിച്ച ഡയമണ്ട് ആഭരണങ്ങൾ കൊണ്ട് ആക്‌സസറൈസ് ചെയ്തിരിക്കുന്നു.
Discussion about this post