Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

തമിഴ്‌നാട്ടിൽ കോളിളക്കം സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സും , പ്രേമലുവും

by Brave India Desk
Mar 5, 2024, 06:31 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് തമിഴ് നാട്ടിൽ ഇപ്പോൾ ലഭിക്കുന്നത്. അടുത്തിടെ തീയേറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളുടെ ജൈത്രയാത്ര കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് തമിഴ് സിനിമാ ലോകവും. ഫെബ്രുവരിയിലെ മലയാളം റിലീസുകളിൽ അതിവേഗത്തിൽ തമിഴ് മനസ്സ് കീഴടക്കിയ ചിത്രങ്ങളാണ് മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും. ഇതിൽ യുവനിരയെ അണിനിരത്തി ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലുവാണ് ഈ വർഷത്തെ ആദ്യ പണംവാരിയ ചിത്രം. ഫെബ്രുവരി 9 ന് എത്തിയ ചിത്രം ആദ്യദിനം തന്നെ വൻ അഭിപ്രായമാണ് നേടിയത്. ചിത്രത്തിൻറെ വിജയത്തെ പ്രശംസിച്ച് തമിഴ് സിനിമാരംഗത്തെ പ്രമുഖർ രംഗത്തുവന്നിരുന്നു.

റിലീസ് ദിനത്തിൽ 90 ലക്ഷം മാത്രം ഓപ്പണിംഗ് ഗ്രോസ് കളക്ഷൻ ലഭിച്ച ചിത്രത്തിന്റെ പത്ത് ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ മാത്രം വിൽക്കപ്പെട്ടു. മാർച്ച് എട്ടിന് എസ്.എസ് രാജമൗലിയുടെ മകനും നിർമാതാവുമായ എസ്.എസ് കാർത്തികേയ പ്രേമലു തെലുങ്ക് പതിപ്പ് പ്രേക്ഷകരിലെത്തിക്കും.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

തമിഴ്നാട്ടിൽ നിന്ന് 10 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ 2 കോടിക്ക് മുകളിലായിരുന്നു ബുക്കിംഗിലൂടെ വന്ന ഗ്രോസ്. തിയറ്ററുകളിൽ പത്ത് ദിനം പിന്നിടുമ്പോൾ ആഗോള കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്സ് 75 കോടി ഗ്രോസ് കളക്ഷൻ പിന്നിട്ടതായാണ് റിപ്പേർട്ടുകൾ വെളിപ്പെടുത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് എന്ന് അവകാശപ്പെടുന്ന ചെന്നൈ മായാജാലിൽ മാർച്ച് 3ന് 30 ഷോകളായാണ് മഞ്ഞുമ്മൽ ബോയ്സ് സ്‌ക്രീൻ ചെയ്തത്. സിനിമ കണ്ട് കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ്, സിദ്ധാർത്ഥ് എന്നിവർ അഭിനന്ദനങ്ങളുമായി എത്തിയതും സ്വീകാര്യത മഞ്ഞുമ്മലിന് നേടിക്കൊടുത്തിട്ടുണ്ട്. മാർച്ച് ഒന്നിനു തമിഴ് നാട്ടിൽ റിലീസ് ചെയ്ത ഗൗതം മേനോൻ ചിത്രം ജോഷ്വ: ഇമൈ പോൽ കാക എന്ന സിനിമയ്ക്ക് പ്രേമലുവിന്റെയും മഞ്ഞുമ്മൽ ബോയ്സിന്റെയും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

ഗൗതം മേനോൻ ചിത്രത്തിന് ആദ്യ ദിനത്തിൽ തമിഴ്നാട്ടിൽ നിന്നും വെറും 30 ലക്ഷം മാത്രമായിരുന്നു കളക്ഷൻ. . രണ്ടാം ദിനത്തിൽ ചിത്രത്തിൻറെ 60 ലക്ഷവും. അതേസമയം മഞ്ഞുമ്മൽ ബോയ്സ് ഞായറാഴ്ച മാത്രം തമിഴ്നാട്ടിൽ നിന്നും വാരിക്കൂട്ടിയത് 4.82 കോടി രൂപയാണ്. സൂപ്പർ സ്റ്റാറുകളുടെ സാന്നിധ്യം ഒന്നും തന്നെയില്ലാതെ ഈ മലയാള സിനിമകൾ വലിയ അദ്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. അതേസമയം മഞ്ഞുമ്മൽ ബോയ്‌സ് കാണാതിരിക്കരുതെന്ന് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻകൂടി കുറിച്ചതോടെ ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിച്ചത്.  പിന്നാലെ ചിത്രം ഇഷ്ടമായത് അറിയിക്കാൻ കമൽഹാസൻ തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ വിളിച്ചത് വലിയ വാർത്തയായിരുന്നു.കേരളത്തിലെയും തമിഴ്നാട്ടിലെയും ഞായറാഴ്ചയിലെ കളക്ഷൻ വച്ചു നോക്കിയാൽ ഇന്ത്യൻ ബോക്സ്ഓഫിസിൽ ഏറ്റവുമധികം ഗ്രോസ് കലക്ഷൻ നേടിയ ചിത്രമായും മഞ്ഞുമ്മൽ മാറി.

തിയറ്റർ കളക്ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണിത്. ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, മാളികപ്പുറം എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയെന്ന് അവകാശപ്പെടുന്ന മറ്റ് മലയാള സിനിമകൾ. ‘മഞ്ഞുമ്മൽ’ തെലുങ്ക് പതിപ്പും റിലീസിനൊരുങ്ങുകയാണ്. 30 കോടിയാണ് തമിഴ്നാട്ടിൽ നിന്നും പ്രതീക്ഷിക്കുന്ന കലക്ഷൻ. എന്തായാലും തമിഴകത്തെ നിറഞ്ഞ തീയേറ്ററുകളിൽ ജൈത്രയാത്ര നടത്തുകയാണ് പ്രേമലുവും മഞ്ഞുമ്മൽ ബോയ്സും

Tags: thamil nadupremalumanjummal boys
Share
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies