ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ അഡ്വക്കേറ്റ് രൺജീത്ത് ശ്രീനിവാസന്റെ സ്മൃതി കൂടീരം സന്ദർശിച്ച് കൊണ്ട് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ശോഭാ സുരേന്ദൻ. ആലപ്പുഴയിൽ നിന്നാണ് ബിജെപിയ്ക്ക് വേണ്ടി ശോഭാ സുരേന്ദ്രൻ കളത്തിലിറങ്ങുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥികളെല്ലാവരും ഇതിനകം തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക് കടന്നുകഴിഞ്ഞു. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനായുള്ള ചുവരെഴുത്തുകൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചത്. തൃശൂരിൽ സുരേഷ് ഗോപിയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് നിന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ നിന്നും കേന്ദ്രമന്ത്രി വി മുരളീധരനും മത്സരിക്കും.
പത്തനംതിട്ടയിൽ നിന്നും അനിൽ ആന്റണി, േകാഴിക്കോട് നിന്നും എംടി രമേഷ്, വടകരയിൽ പ്രഫുൽ കൃഷ്ണൻ, പൊന്നാനിയിൽ നിന്നും നിവേദിത സുബ്രഹ്‌മണ്യൻ എന്നിവർ മത്സരിക്കും. മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഡോ. അബ്ദുൾ സലാം ആണ്. പാലക്കാട് നിന്നും സി കൃഷ്ണകുമാർ, കാസർഗോഡ് നിന്നും എം എൽ അശ്വനി, കണ്ണൂരിൽ നിന്നും സി രഘുനാഥ് എന്നിവരും മത്സരിക്കും.
Discussion about this post