തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ ആകൃഷ്ടരായാണ് നിരവധി പേർ ബിജെപിയിലേക്ക് എത്തുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ കോൺഗ്രസിന്റെ പതനം തുടങ്ങി. കോൺഗ്രസിനെ ചതിക്കുന്നത് കോൺഗ്രസ് തന്നെയാണ്. പാർട്ടിക്ക് ഇനി എവിടെയും നിലനിൽപ്പില്ല എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി ഒരു കൂട്ടായ നേതൃത്വമാണ്. ഇവിടെ കേന്ദ്രം ഭരിക്കുന്നവർ ,സംസ്ഥാനം ഭരിക്കുന്നവർ എന്നിങ്ങനെയുള്ള വേർതിരിവുകൾ കാണാം സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രമായിരിക്കും ഉണ്ടാവുക. മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ ബിജെപിയിൽ ചേരും. ഇന്ന് പത്മജ ബിജെപിയിലേക്ക് എത്തിയതിന് കുറ്റം പറയുന്നവർ ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ മുരളിധരന് പത്മജക്കെതിരെ ഒന്നും തന്നെ പറയാൻ അർഹതയില്ല. അദ്ദേഹം കോൺഗ്രസിനെ ചതിച്ചും , കരുണാകരനെ ചതിച്ചും, സിപിഎമ്മിന്റെ കൂടെ പോയ ആളാണ്. അദ്ദേഹം മൂന്ന് പാർട്ടികളുടെ പ്രസിഡന്റ് ആയിരുന്നു. ഇങ്ങനെയുള്ള ഒരാളെ ഞാൻ വേറൊരു രാഷട്രീയ പാർട്ടിയിൽ കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്റെ വാദങ്ങളൊന്നും വിശ്വാസയോഗ്യമല്ല, വടകരയിലും അദ്ദേഹത്തിന് തിരിച്ചടി ഉണ്ടാകും എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post