തൃശ്ശൂർ: പേരാമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ് (35) ഭാര്യ സംഗീത (33), മകൻ ഹരിൻ (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. ഏറെ നേരമായിട്ടും മൂന്ന് പേരെയും വീടിന് പുറത്തേക്ക് കാണാതിരുന്നതോടെ പ്രദേശവാസികൾ വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടത്.
സുമേഷിനെയും സംഗീതയെയും തൂങ്ങിയ നിലയിലും മകനെ പായയിൽ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടത്. മകൻ ഓട്ടിസം ബാധിതനായിരുന്നു. ഇതേ തുടർന്ന് ഇരുവരും മാനസിക വിഷമത്തിലായിരുന്നു എന്നാണ് സൂചന. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്. 12 ദിവസം മുൻപാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ ജീവനൊടുക്കിയെന്നാണ് സൂചന. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post