ആലപ്പുഴ: പത്മജ വേണുഗോപിനെതിരായ കെ മുരളീധരൻ എംപിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കുറച്ചുനാൾ കഴിഞ്ഞാൽ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ എന്നുകരുതിയാണ് അദ്ദേഹത്തിന് ശക്തമായ രീതിയിൽ മറുപടി നൽകാത്തതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കെ. മുരളീധരന് കൂടി ബി.ജെ.പിയിലേക്ക് കടന്നുവരാൻ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് ഇന്ത്യൻ ജനാധിപത്യത്തിൽ നിലനിൽക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ബി.ജെ.പിക്ക് കൂടുതൽ രാശിയുള്ള ദിവസമാണിന്ന്. കാരണം ഡൽഹിയിൽ ഒരു ചർച്ച നടക്കാൻ പോവുകയാണ്. പെട്ടെന്ന് സംഭവിച്ച കാര്യമല്ല ഇത്. ഒരു സഹോദരി കൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നുവെന്ന ശുഭവാർത്ത കേട്ടാണ് ആലപ്പുഴയിലെത്തിയതെന്ന് അവർ പറഞ്ഞു.
ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്ന പത്മജയുമായി ഇനിയൊരു ബന്ധവുമില്ലെന്നാണ് കെ. മുരളീധരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ മറ്റൊരു പാർട്ടി രൂപീകരിച്ച സമയത്ത് എതിർപ്പു പ്രകടിപ്പിച്ച മുരളീധരൻ പറഞ്ഞത്. സ്വന്തം അച്ഛനാണെന്ന് പറയാൻ പോലും ലജ്ജ തോന്നുന്നുവെന്നാണ്. മുരളീധരൻ സ്വന്തം അച്ഛ?ൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേര് വിലകുറച്ച് കാണിച്ച എത്രയോ സംഭവങ്ങളുണ്ടെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Discussion about this post