ആലപ്പുഴ : മനുഷ്യത്വം വറ്റിയിട്ടില്ലാത്ത കേരളത്തിലെ ഓരോരുത്തരുടെയും ഉള്ളം പിടിച്ചു കുലുക്കുന്ന ഓർമ്മയാണ് സ്വർഗീയ ബലിദാനിയായ രൺജീത് ശ്രീനിവാസൻ. പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ രൺജീത് ശ്രീനിവാസന്റെ കുടുംബത്തെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ സന്ദർശിച്ചു.
പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വൃദ്ധയായ അമ്മയുടെയും ഭാര്യയുടെയുമടക്കം മുന്നിൽ വച്ച് അതിക്രൂരമായാണ് രൺജീത് ശ്രീനിവാസനെ വെട്ടി നുറുക്കിയിരുന്നത്. യാതൊരു കേസിലും പ്രതി അല്ലാതെ ഇരുന്നിട്ടും മറ്റൊരു വ്യക്തിവിരോധവും ഇല്ലാതിരുന്നിട്ടും സംഘപ്രവർത്തകനാണെന്ന ഒറ്റക്കാരണത്താലാണ് രൺജീത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. രൺജീത് ശ്രീനിവാസന്റെ ചോര വീണ ആലപ്പുഴയുടെ മണ്ണിൽ ഇത്തവണത്തെ ലോക്സഭാ സ്ഥാനാർത്ഥിയാണ് ശോഭാ സുരേന്ദ്രൻ.
രൺജീത് ശ്രീനിവാസനെ അടക്കം ചെയ്ത സ്മൃതി ഭൂമിയിൽ പോയി തൊഴുതുകൊണ്ടായിരുന്നു ശോഭ സുരേന്ദ്രൻ ആലപ്പുഴയിലെ ഇലക്ഷൻ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നത്. ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ഉള്ള രൺജീത് ശ്രീനിവാസന്റെ വീട്ടിലെത്തിയ ശോഭ സുരേന്ദ്രനെ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് അദ്ദേഹത്തിന്റെ അമ്മ സ്വീകരിച്ചത്. ഒരു മനുഷ്യന്റെ ഓർമ്മ ഒരു നാടിനെ എത്രമേൽ തീക്ഷണമായി സ്വാധീനിക്കുന്നുണ്ടെന്ന് അറിയാൻ ഒരു തവണയെങ്കിലും ഈ മണ്ണിൽ ഒന്ന് കാലുറപ്പിച്ചു നിന്നാൽ മതി എന്നാണ് രൺജീത് ശ്രീനിവാസന്റെ കുടുംബത്തെ കണ്ട ശേഷം ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയത്.
Discussion about this post