തിരുവനന്തപുരം: വലിയതുറ കടൽപ്പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായി ഇടിഞ്ഞ് താഴുകയും ചെയ്തു. ശക്തമായ തിരതള്ളലിനെ തുടർന്നാണ് പാലം തകർന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021-ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
1959 ൽ പുനർനിർമ്മിച്ച് രാജ തുറ കടൽപ്പാലമാണ് തകർന്നത്. കടൽപാലം ഏറെനാളായി ശോച്യാവസ്ഥയിലായിരുന്നു. പാലത്തിന്റെ നവീകരണം നടത്തണമെന്ന് അധികൃതരോട് നിരന്തരം അറിയിച്ചിരുന്നു. എന്നാൽ അധികൃതർ ഇതിനായി ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. പാലത്തിന്റെ അറ്റകുറ്റ പണിക്ക് വേണ്ടി പല തവണ ഫണ്ട് അനുവദിച്ചെങ്കിലും കാര്യമായി അറ്റകുറ്റ പണികളും ചെയ്തില്ല.
1825 ആയിരുന്നു ആദ്യത്തെ ഉരുക്കുപാലം നിർമിച്ചത്. 1947 ൽ എം.വി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകർന്നിരുന്നു. അപകടത്തിൽ നിരവധിപേർ മരിക്കുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തേ തുടർന്നാണ് ഈ പാലം പുനർനിർമിച്ചത്. കുറച്ച് നാളുകളായി പാലം സന്ദർശകർക്ക് തുറന്നു നൽകാറില്ലായിരുന്നു.
Discussion about this post