കണ്ണൂർ; തളിപ്പറമ്പിലെ വാട്ടർ അതോറിറ്റി ജലസംഭരണിയുടെ ഓപ്പറേറ്റർ ഉറങ്ങിപ്പോയതു കൊണ്ട് വീണ്ടും നാശനഷ്ടം. ടാങ്ക് നിറഞ്ഞൊഴുകി പ്രദേശത്താകെ വെള്ളം കയറി, ചെളി അടഞ്ഞു. മൂന്ന് മാസം മുൻപ് ഇത് ഓപ്പറേറ്റർ ഉറങ്ങിപ്പോയതിനെ തുടർന്ന് വൻ നാശനഷ്ടം സംഭവിച്ചിരുന്നു.
കഴിഞ്ഞ ദിവസം അർധരാത്രിയാണ് ചെളിവെളളം ഒഴുകിയെത്തിയത്. റോഡ് തകർന്നു. വീടുകളുടെ മതിൽ പൊളിഞ്ഞു. ആകെ ചെളിനിറഞ്ഞു. നാട്ടുകാർ ഓപ്പറേറ്ററെ പോയി വിളിച്ചപ്പോൾ ഇയാൾ കിടന്നുറങ്ങുന്നതാണ് കണ്ടത്. കുന്നിൻ മുളകിലെ ജലസംഭരണി നിറയ്ക്കാനുള്ള സ്വിച്ച് ഓണാക്കിയാണ് ഇയാൾ കിടന്നുറങ്ങാറ്.
ഓപ്പറേറ്ററെ മാറ്റാമെന്നും ടാങ്കിൽ വെളളം നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി ഓഫാകുന്ന സംവിധാനം സ്ഥാപിക്കാമെന്നും ഉറപ്പ് നൽകി. ഒന്നും നടന്നില്ല. പ്രശ്‌നം ആവർത്തിച്ചതോടെ ജലഅതോറിറ്റിക്കെതിരെ സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
Discussion about this post