എറണാകുളം: ടിക്കറ്റ് നിരക്കിലെ ഇളവ് പിൻവലിച്ച് കൊച്ചി മെട്രോ . രാവിലെ 6 മണി മുതൽ 7 വരെയുള്ളതും രാത്രി പത്ത് മുതൽ 10. 30 വരെയുള്ള ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയിരുന്ന ഇളവാണ് മെട്രോ പിൻവലിച്ചിരിക്കുന്നത്.
ഏറ്റവും കുറവ് യാത്രക്കാർ ഉള്ള സമയമാണ് അതിരാവിലെയും രാത്രിയും. കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കാനാണ് ഈ സമയങ്ങൡ നിരക്ക് കുറച്ചിരുന്നത്. എന്നാൽ നിരക്ക് കുറച്ചിട്ടും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നില്ലൊന്നാണ് കെഎംആർഎൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം .
വർഷങ്ങൾക്ക് മുൻപാണ് ടിക്കറ്റിലെ ഇളവ് മെട്രോ പ്രഖ്യാപിച്ചിരുന്നത്. യാത്രക്കാരെ നിലനിർത്തുന്നതിന്റെ ഭാഗമായാണ് 50ശതമാനം നിരക്കിളവ് ഏർപ്പെടുത്തിയിരുന്നത്. ആദ്യം എല്ലാം യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നുവെന്നും കെഎംആർഎൽ പറഞ്ഞു. ആഘോഷദിനങ്ങളിൽ കൊച്ചി മെട്രോ വലിയ ഇളവുകൾ നൽകാറുണ്ട്. യാത്രക്കാരെ ആകർഷിക്കുന്നതിനായി ഈയിടെ ടിക്കറ്റെടുക്കാൻ വാട്‌സ്ആപ്പ് ടിക്കറ്റ് സൗകര്യങ്ങളും മെട്രോ ഒരുക്കിയിരുന്നു.
Discussion about this post